1470-490

ഫലവൃക്ഷത്തോട്ടത്തിന്റെ ഗരിമയിൽ ഒതുക്കുങ്ങൽ

ഒതുക്കുങ്ങൽ: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ട നിർമ്മാണത്തിന് തുടക്കമായി. ” മറ്റത്തൂർ മുന്ബത്ത് ഹൃദയപക്ഷം ” സംഘടനയുടെ സഹായത്താൽ വൃക്ഷ സംരക്ഷണ കവചങ്ങളും ഉറപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് പന്ത്രണ്ടിനങ്ങളിലായി വ്യത്യസ്ത ഫലവൃക്ഷത്തെകളാണ് നട്ടത്. വാർഡ് മെമ്പർ ശ്രീമതി. ഉമൈമത്ത് കാരി ഉദ്ഘാടനം ചെയ്തു. ഹൃദയപക്ഷം പ്രവർത്തകരായ നൗഷാദ് കാരി, മുഹമ്മദലി അവുലാൻ, അസ്കർ പാറക്കൻ, ലത്തീഫ് ഉള്ളാടഞ്ചേരി, മുസ്തഫ കുന്നാഞ്ചേരി എന്നിവർ പങ്കെടുത്തു.അധ്യാപകരായ ഓ. എൻ. സലീന, സൗഫീല, ലിബേഷ്, ജംഷാദ്, ബാലചന്ദ്രൻ, ഫിറോസ് ഖാൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.