1470-490

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റിന് നാളെ വിസിൽ മുഴങ്ങും

കോട്ടക്കൽ: 16-ാമത് കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ (ജനുവരി 24) ന് കോട്ടക്കൽ രാജാസ് സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 27 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിനായി 10000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗ്യാലറിയും വെളിച്ച സംവിധാനവും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ സീസണിൽ ആർ.എഫ് ഐ.ഡി സംവിധാനമുള്ള സോഫ്റ്റ് വെയർ നിയന്ത്രിത സീസൺ ടിക്കറ്റും കോംപ്ലിമെന്ററി പാസുകളുമാണ് ഒരുക്കിയിട്ടുള്ളതെന്നും സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി വാളിൽ ഐ.എസ്.എൽ, സന്തോഷ് ട്രോഫി പോലുള്ള മത്സരങ്ങളിലെ പൊലെ സെവൻസ് ഫുട്ബോളിൽ ആദ്യമായി കളിക്കാരെ പരിചയപ്പെടുത്തലും, യെല്ലൊ കാർഡ്, റെഡ് കാർഡ്, ഫൗൾ, ഓഫ്, കളിക്കാരെ മാറ്റുന്നത് എന്നീ കാര്യങ്ങളും എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കുന്നതായിരിക്കുമെന്നും കാണികൾക്ക് വേണ്ടി വിമാന യാത്രയും കപ്പൽ യാത്രയമടക്കമുള്ള നിരവധി സമ്മാനങ്ങൾ നൽകാൻ നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. നാളെ വൈകീട്ട് 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും ടൗൺ ടീം അരീക്കൊടിൻ്റെ താര നിരയുമായി എത്തുന്ന എഫ് എ ആദൃശ്ശേരിയുമായി ഏറ്റുമുട്ടും.

Comments are closed.