1470-490

വിദൂര വിഭാഗം കലാ -കായികമേ ള: സോണൽ മത്സരങ്ങൾ ജനുവ രി 26 മുതൽ

. വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വക ലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം കലാ-കായിക മേളയിലേക്ക് ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തിയ വർക്കുള്ള സോണൽ തല സ്ക്രീ നിംഗ് മത്സരങ്ങൾ ജനുവരി 26 മു തൽ 29 വരെ നടക്കും. ഫോട്ടോ ഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങളും ഇതോടൊപ്പം സോ ണുകളിൽ നടത്തും. കോഴിക്കോട്, വയനാട് (എ സോൺ ), മലപ്പുറം (ബി സോൺ), തൃശൂർ (സി സോ ൺ ), പാലക്കാട് (ഡി സോൺ)എ ന്നിങ്ങനെയാണ് സോണൽ മത്സര ങ്ങൾ.ജനുവരി 26, 27 തീയതികളി ൽ ഷട്ടിൽ ബാഡ്മിന്റൺ, ഫുട് ബോൾ മത്സരങ്ങളും ജനുവരി 29 ന് ഭരതനാട്യം, പ്രസംഗം, നാടോടി നൃത്തം (പെൺകുട്ടികൾ), കുച്ചി പ്പുടി, ലളിതസംഗീതം (ആൺ / പെ ൺ), മാപ്പിളപ്പാട്ട് (ആൺ /പെൺ), മോണോ ആക്ട്, പദ്യം ചൊല്ലൽ ( മലയാളം, ഇംഗ്ലീഷ് , അറബിക്), ദേശഭക്‌തിഗാനം, സംഘഗാനം, നാടൻപാട്ട്, ഒപ്പന, വട്ടപ്പാട്ട്, തിരു വാതിരക്കളി എന്നീ സ്റ്റേജ് മത്സര ങ്ങളുമാണ് നടത്തുന്നത്. ഈ ഇന ങ്ങളിൽ സ്ക്രീൻ ചെയ്യപ്പെടുന്ന വർക്കാണ് ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ സർവകലാ ശാല കാമ്പസിൽ നടത്തുന്ന കലാ- കായിക മേളയിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുക. മറ്റ് മത്സര ഇനങ്ങൾക്ക് സ്ക്രീനിങ് ഇല്ലാതെ തന്നെ പങ്കെടുക്കാം. ഫോട്ടോ ഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങൾ ജനുവരി 28 ന് വിവിധ സോണുകളിൽ വച്ച് പൂർത്തിയാ ക്കും.സോണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് എ സോൺ – 9847439996, 9847972790, 9846056638, ബി സോൺ – 9447927911, 9633907770, 9447423050, സി സോൺ – 9895865424, 9847055506ഡി സോൺ – 9961333503, 9847544570, എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സോണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നട ത്തിയതിന്റെ പ്രിന്റൗട്ടും വിദൂര വി ദ്യാഭ്യാസ വിഭാഗം ഐ ഡി കാർ ഡും ഹാജരാക്കണം.സോണൽ തല സ്ക്രീനിങ്ങിനു ശേഷമുള്ള കായിക മത്സരങ്ങൾ ജനുവരി 31, ഫെബ്രുവരി 1, ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി 2, സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 2, 3, 4 തിയതികളിൽ സർവകലാശാല കാമ്പസിൽ നടക്കും.സോണൽ മത്സരങ്ങളുടെ വിശദവിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റ് www sdeuoc.ac.in ൽ ലഭ്യമാണ്. ഫോൺ – 04942407356, ഇ-മെയിൽ sdefest2023@uoc.ac.in

Comments are closed.