1470-490

കൊലകുറ്റത്തിന് കേസെടുക്കണം.

രവി മേലൂർ

കൊടകര ശാന്തി ആശുപത്രിക്ക് സമീപം
സർവീസ് റോഡ് റീചാർജ് ചെയ്തതിൻ്റെ പേരിൽ അശാസ്ത്രീയമായി ഉയർത്തി നിർമ്മിച്ച ഹബ്ബുകൾ മരണക്കെണിയായി മാറിയിരിക്കുകയാണ്.
തൃശൂർ മുണ്ടൂർ സ്വദേശിനി ഇവിടെ ഹബ്ബിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണു ദാരുണമായി മരിച്ചതാണ് ഒടുവിലത്തെ ഉദാഹരണം.
ഒരു മാസത്തിനു മുമ്പ് പുത്തുകാവ് പ്രദേശത്തെ തൈനത്തോടൻ ബിജു ബൈക്ക് യാത്രക്കിടയിൽ ഇതേ ഹബ്ബിൽ നിന്ന് തെറിച്ചു വീണു മാരകമായ പരിക്കുപറ്റിയിരുന്നു. ബിജു ഇപ്പോൾ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ ഇത് സ്ഥിരംപതിവായിരിക്കുകയാണ്.മുമ്പ് ഇവിടെ ഉണ്ടായിരുന്ന
രണ്ട് ഹമ്പുകളും വളരെ ഉയരത്തിൽ
ആക്കിയതാണ് യാത്ര ദുരിതമാക്കിയത്.
സാധാരണഗതിയിൽ ഈ വഴിയിലൂടെ വരുന്നവർ ഈ ഹമ്പിൽ ചാടി അപകടത്തിൽ പെടുകയാണ് ഉണ്ടാവുന്നത്.
മനുഷ്യ ജീവനെ പന്ത് പോലെ തട്ടിക്കളിക്കുന്ന
നാഷണൽ ഹൈവേയുടെ അശാസ്ത്രീയ ഹബ്ബ് നിർമ്മാണത്തിൽശക്തമായി പ്രതിഷേധിക്കുന്നു. നിരുത്തരവാദപരമായി പെരുമാറുന്ന ഹൈവേ അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് നിയമപാലകരോട് ആവശ്യപ്പെടുകയാണ്. ഹംബിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതും ഹമ്പിന്റെ ഉയരം വർദ്ധിപ്പിച്ചതും ആണ് അപകടങ്ങളുടെ യഥാർത്ഥ കാരണം. ജീവൽ പ്രാധാന്യമായ ഈ വിഷയത്തിൽ ജനകീയ രോഷം ഉണരണം എന്ന് CITU കൊടകര ഏരിയാ കമ്മറ്റി ബഹുജനങ്ങളോട് അഭ്യർത്ഥിക്കുന്നു

പി.ആർ. പ്രസാദൻ
     സെക്രട്ടറി

Comments are closed.