1470-490

പ്രഥമ സമർപ്പൺ അവാർഡ് മേരി എസ്തപ്പാന് നാളെ സമ്മാനിക്കും.

രവി മേലൂർ

കൊരട്ടി: ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സാമൂഹ്യ പ്രവർത്തകർക്കായി കണ്ടംകുളത്തി സമർപ്പിതരുടെ സ്മരണാർത്ഥം നൽകുന്ന ‘സമർപ്പൺ’  അവാർഡിന് ഈ വർഷം പെരുമ്പാവൂർ കൂവപ്പടി ബെത് ലേഹം അഭയഭവൻ സ്ഥാപക മേരിഎസ്തപ്പാൻ അർഹയായി. ഫാ. ജിജൊ കണ്ടംകുളത്തി, സിസ്റ്റർ മരീന, സിസ്റ്റർ സുമ എന്നിവരുടെ ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്. നാളെ (14- 01- 2023 ) രാവിലെ ഒൻപതിന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന കൃതജ്ഞതാബലിക്കുശേഷം വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരിയുടെ അധ്യക്ഷതയിൽനടക്കുന്ന അനുമോദന യോഗത്തിൽവച്ച് ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ എസ്.ഡി.ബി. എൻഡോവ്മെന്റ് തുകയും മെമന്റൊയും നൽകി മേരിഎസ്തപ്പാനെ ആദരിക്കും. ക്ലരീഷ്യൻ സഭ സെന്റ് തോമസ് പ്രൊവിൻസ് സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്യും. എം.എൽ.എ. സനീഷ് കുമാർജോസഫ്, കൊരട്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ അഡ്വ. കെ.ആർ.സുമേഷ്, തപസ് ബസുമതാരി ഐ.എ.എസ്., ഫാ. ജോർജ് കണ്ണന്താനം, ഫാ.തോമസ് തെന്നാടി, ഫാ. മനോജ് പണക്കാക്കുഴി, ഫാ. തോമസ് പെരേപ്പാടൻ, വറീത് കണ്ടംകുളത്തി, ഷിജു ആച്ചാണ്ടി, കെ.കെ. ഫ്രാൻസിസ്, ബിനു മഞ്ഞളി തുടങ്ങിയവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. ഫാ. ജിജൊ കണ്ടംകുളത്തി, സിസ്റ്റർ മരീന, സിസ്റ്റർ സുമ എന്നിവർ മറുപടി പ്രസംഗം പറയും. യോഗത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

Comments are closed.