1470-490

സാഹിതി ടീച്ചർ ഐക്കൺ അവാർഡ്എൻ.പത്മനാഭന്

.പെരിങ്ങത്തൂർ:കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്ക് സാഹിതി ഏർപ്പെടുത്തിയ ടീച്ചർ ഐക്കൺ അവാർഡിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എൻ.പത്മനാഭൻ അർഹനായി.17 വർഷം പ്രധാനാദ്ധ്യാപകനായും 10 വർഷം അദ്ധ്യാപകനായും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വിശിഷ്ട സേവനം വിലയിരുത്തിയാണ് 2022- വർഷത്തെ അവാർഡിന് ,കേരളാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ചെയർമാനായ സമിതി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ജനുവരി 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഛേള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്കാരം സമ്മാനിക്കുമെന്ന് സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും ഡയറക്ടർ നസീർ നൊച്ചാടും അറിയിച്ചു.മുൻ മന്ത്രിയും സാഹിതി ചെയർമാനുമായ വി.സി.കബീർ മാസ്റ്റർ അധ്യക്ഷത വഹിക്കും.

Comments are closed.