1470-490

ജനപ്രതിനിധികളുടെ ഫാസിസ്റ്റ് രീതി പ്രതികരിക്ക പ്പെടേണ്ടതാണ് കെ ജെ യു തൃശൂർ ജില്ല പ്രസിഡന്റ് അജീഷ് കർക്കിടത്ത്

ചേലക്കര :പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ മാധ്യമ പ്രവർത്തകരെ അസഭ്യവർഷം  നടത്തിയ സംഭവത്തിൽ ചേലക്കര പ്രസ്ക്ലബ്ബും, കേരള ജേർണലിസ്റ്റ് യൂണിയൻ ചേലക്കര മേഖല കമ്മിറ്റിയും സംയുക്തമായി. സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ആണ് അജീഷ് കർക്കിടകത്ത് ഇക്കാര്യം പറഞ്ഞത് 

പഴയന്നൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണയിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് സി പി ഷനോജ് അധ്യക്ഷത വഹിച്ചു. 

 പത്ര പ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റ് ഗോപി ചക്കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.

സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ തടസപെടുത്തുന്നത് ആരായാലും ശക്തമായി എതിർക്കുമെന്നും ഗോപി ചക്കുന്നത്ത് പറഞ്ഞു 

 കെ ജെ യു  തൃശൂർ ജില്ലാ കമ്മിറ്റി അംഗം  ടി.ബി.മൊയ്തീൻ കുട്ടി .കെ.ജെ യു  ചേലക്കര മേഖല പ്രസിഡന്റ് സ്റ്റാൻലി കെ സാമുവൽ  ചെറുതുരുത്തി  പ്രസ്സ് ക്ലബ് പ്രസിഡന്റ് മണി  ചെറുതുരുത്തി മുതിർന്ന മാധ്യമ  പ്രവർത്തകരായ ശശികുമാർ പകവത്ത് , എം ബി  ഭാനുപ്രകാശ് , എം   മജീദ്   ചേലക്കര പ്രസ്ക്ലബ്  വൈസ് പ്രസിഡന്റ് പ്രവീൺ എക്സിക്യൂട്ടീവ് അംഗം  എം അരുൺകുമാർ  മാധ്യമ പ്രവർത്തകരായ  ഫൈസൽ ചേലക്കര , ഗിരീഷ് രാധാകൃഷ്ണൻ ,രഘു സീതാറാം വിഷ്ണു എം എ ചേലക്കര എന്നിവർ പ്രസംഗിച്ചു.

ചേലക്കര പ്രസ് ക്ലബ് സെക്രട്ടറി  സുരേന്ദ്രൻ സ്വാഗതവും സിജി ഗോവിന്ദ് നന്ദിയും പറഞ്ഞു

Comments are closed.