ഷൂട്ട് ഔട്ട് മത്സരം 10 ന്
തലശ്ശേരി :ഓള് കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന്(എ. കെ. എഫ്. എം. സി. എ) സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം തലശ്ശേരി യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രചരണ പരിപാടി 10 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കടല്പാലം പാര്‍ക്കില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ജമുന റാണി ഉദ്ഘാടനം ചെയ്യും. ഫുട് ബോള്‍ ഷൂട്ട് ഔട്ട് മത്സരം ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്യും. എ. കെ. എഫ്. എം. സി. എ കണ്ണൂര്‍ ജില്ല സെക്രട്ടറി ആര്. എം. എ മുഹമ്മദ് സമ്മാന വിതരണം നടത്തും. സംഘാടക സമിതി പബ്ലിസിറ്റി കണ്‍വീനര്‍ കെ. ഹക്കീം വിഷയം അവതരിപ്പിക്കും. രാഷ്ട്രീയ. സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments are closed.