1470-490

ശമ്പളം കിട്ടാത്തത് മൂലം പ്ലാന്റേഷൻ തൊഴിലാളികൾ പട്ടിണിയിൽ

രവി മേലൂർ

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് അഞ്ചാം തീയതി ലഭിക്കേണ്ട ശമ്പളം ഈ സമയം വരെയും കൊടുത്തിട്ടില്ല. തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാനും , കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, വിദ്യാഭ്യാസ ലോണുകൾ, പുറത്തുനിന്ന് ജോലിക്ക് വരുന്ന തൊഴിലാളികളുടെ വണ്ടിക്കൂലി എന്നീ ആവശ്യങ്ങൾക്കും വട്ടി പലിശക്കാരിൽ നിന്ന് വായ്പ എടുക്കണ്ട അവസ്ഥയിലായി. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു ആണ് ശമ്പളം കിട്ടാത്തത് എന്ന് തൊഴിലാളികൾ പറയുന്നത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ ( മെഡിക്കൽ അഡ്വാൻസ്, ലീവിന്റെ പൈസ, വർഷങ്ങളായുള്ള ശമ്പള വർദ്ധനവ് ) ഒന്നും തന്നെ കൊടുക്കാൻ തീരുമാനമായിട്ടില്ല. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ട് തൊഴിലാളികൾ അനുഭവിക്കുന്ന ഈ അവസ്ഥയിലും സ്റ്റാഫ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു എന്നാണ് കേൾക്കാൻ കഴിഞ്ഞത്. തൊഴിലാളിയുടെ ഈ നരക യാതനയിൽ യൂണിയൻ നേതാക്കന്മാർ ഇടപെടുന്നില്ല എന്നാണ് ഒരേ സ്വരത്തിൽ തൊഴിലാളികൾ പറയുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും ഇടപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു

Comments are closed.