1470-490

തലശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ വയോധികന് നാൽപ്പത് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.


      തലശ്ശേരി :കണ്ണൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി.ജി ഘോഷയാണ് ശിക്ഷ വിധിച്ചത്. 2014 ൽ   മുഹമ്മദ് . പി എന്ന(കാലൻ മുഹമ്മദ്) (63) ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി 11 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ആക്ട് സെക്‌ഷൻ 5 (I) (എം) പ്രകാരം നാൽപ്പത് വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ചു. കേസിനാസ്പദമായ സംഭവത്തെ തുടർന്ന് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ്  അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷന് വേണ്ടി തലശ്ശേരി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി

Comments are closed.