1470-490

ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകം തീരുമാനമായി

രവി മേലൂർ

ചാലക്കുടി : കലാഭവൻ മണി സ്മാരകം നിർമ്മിയ്ക്കുന്നതിനായി  റവന്യൂ  വകുപ്പ്  അനുവദിച്ച  സ്ഥലത്തോട്   ചേർന്നുള്ള  സ്ഥലം  അനുവദിയ്ക്കുന്നതിന്  നഗരസഭ സന്നദ്ധത  അറിയിച്ചതിനെ തുടർന്ന്   പ്രസ്തുത ഭൂമിയുടെ    അളവും  മറ്റു  വിശദാംശങ്ങളും  ലഭ്യമാക്കാൻ  ജില്ലാ  കലക്ടറോട്   സാംസ്ക്കാരിക  വകുപ്പ്  ഡയറക്ടർ  ആവശ്യപ്പെട്ടിട്ടുള്ളതായി  സാംസ്ക്കാരിക വകുപ്പ്  മന്ത്രി  വി എൻ വാസവൻ  നിയമസഭയെ  രേഖാമൂലം  അറിയിച്ചു. സനീഷ്‌കുമാർ ജോസഫ്  എം എൽ എ യുടെ  ചോദ്യത്തിന്  മറുപടി  നൽകുകയായിരുന്നു  അദ്ദേഹം.പൊതുവിദ്യാഭ്യാസ വകുപ്പിൽ  നിന്നും  15  സെന്റ്  സ്ഥലം  വിട്ടുകിട്ടുന്നതിനാവശ്യമായ     പ്രൊപോസൽ  വ്യക്തമായ  ശുപാർശയോടെ  സമർപ്പിയ്ക്കുവാൻ   ഫോക്  ലോർ അക്കാദമി  സെക്രട്ടറിക്ക്  നിർദേശം  നൽകുവാനും തീരുമാനമായി. ലഭ്യമാകുന്ന സ്ഥലത്ത്  നിർമ്മിയ്ക്കുവാൻ  സാധിയ്ക്കുന്ന  കെട്ടിടം  സംബന്ധിച്ച്  പൊതുമരാമത്ത്  ചീഫ് എഞ്ചിനിയറുടെ  റിപ്പോർട്ട്  ആവശ്യപ്പെടുവാനും സനീഷ്‌കുമാർ  ജോസഫ്  എം എൽ എ ഉൾപ്പടെ  പങ്കെടുത്ത    യോഗത്തിൽ  തീരുമാനിച്ചതായും   മന്ത്രി  അറിയിച്ചു.  

Comments are closed.