ചാലക്കുടി പുഴയിൽ വൈന്തല പ്രോജക്ട് കടവ് മുതൽ ഞർളക്കടവ് വരെയുള്ളഭാഗം സംരക്ഷണഭിത്തി കെട്ടിസംരക്ഷിയ്ക്കുവാൻ 1.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.
രവി മേലൂർ

2022 – 23 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റിൽ എം എൽ എ നൽകിയ നിർദേശമാണ് ഈ പ്രവർത്തി.ചാലക്കുടി ,പുഴയുടെ വലതുകരയിൽ 460 മീറ്റർ നീളത്തിൽ നാല് മീറ്റർ ഉയരത്തിലാണ് ഭിത്തി നിർമ്മിയ്ക്കുക. അഡീഷണൽ ഇറിഗേഷൻ വകുപ്പിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. സാങ്കേതിക അനുമതിയ്ക്കായുള്ള തുടർ നടപടികൾ വേഗത്തിൽ ആരംഭിയ്ക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
2018 പ്രളയത്തിലും തുടർ വർഷങ്ങളിലെ കനത്തമഴയിലുമായി പുഴയുടെ അരിക് വശം ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുവാൻ തുടർന്നും സർക്കാർ ഇടപെടൽ ആവശ്യപ്പെടുമെന്നും എം എൽ എ അറിയിച്ചു.
Comments are closed.