1470-490

വള്ളിക്കുന്നിൽ ആർട്സ്& സയൻ സ് കോളേജ് പരിഗണനയിലില്ലെ ന്ന് – മന്ത്രി – ആർ.ബിന്ദു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :വള്ളിക്കുന്ന് മണ്ഡ ലത്തിൽ ആർട്സ്& സയൻസ് കോളേജ് ആരംഭിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുനിയമസഭയിൽ വ്യക്ത മാക്കി.വള്ളിക്കുന്ന് നിയോജക മ ണ്ഡലം എംഎൽഎ പി.അബ്ദുൽ ഹമീദ് എം എൽ എ നിയമ സഭയി ൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വള്ളി ക്കുന്ന് നിയോജക മണ്ഡലത്തിൽ പുതിയ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് ആരംഭിക്ക ണമെന്ന ആവശ്യമുന്നയിച്ച്സ്ഥലം എം.എൽ.എ സർക്കാരിന് കത്ത് നൽകിയിരുന്നു. കോളേജ് ആരം ഭിക്കുന്നത് മണ്ഡലത്തിലെ വിദ്യാർ ത്ഥികൾക്ക് ഗുണം ചെയ്യുമെന്നും, താൽക്കാലിക സംവിധാനം ഒരു ക്കാവുന്നതാണെന്നും എം എൽ എ. സർക്കാറിനെ അറിയിച്ചിരുന്നു. കോളേജ് നിർമ്മിക്കുന്നതിന് കോ ഴിക്കോട് സർവ്വകലാശാലയുടെ അഞ്ചേക്കർ ഭൂമി ലഭ്യമാക്കണമെ ന്നും, എം.എൽ.എ ആവശ്യപ്പെട്ടിരു ന്നു.എന്നാൽ, കാലിക്കറ്റ് സർവ്വക ലാശാലയുടെ 5 ഏക്കർ സ്ഥലം കോളേജ് ആരംഭിക്കുന്നതിനായി വിട്ടു നൽകണമെന്ന് എം.എൽ. എ യുടെ ആവശ്യം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം പരിഗണിയ് ക്കുകയും സ്റ്റാൻഡിംഗ് കൗൺ സലിനോട് നിയമോപദേശം തേടു കയും ചെയ്തു. യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി സർക്കാർ ഏറ്റെടുത്തു നൽകിയിട്ടുള്ള ഭൂമി യുണിവേഴ്സിറ്റിയുടെ ഉദ്ദേശ്യ ല ക്ഷ്യങ്ങൾക്കല്ലാതെമറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ കഴിയി ല്ലെന്നാണ് ബന്ധപ്പെട്ട വിഷയത്തി ൽ സർവകലാശാലയുടെ സ്റ്റാന്റിം ഗ് കൗൺസിൽ നിയമോപദേശം നൽകിയിട്ടുള്ള തെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചതായ് എം എൽ എ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, സർക്കാരിന്റെ സാമ്പത്തികസ്ഥിതി അധിക ബാധ്യതകൾഏറ്റെടുക്കാൻ പര്യാ പ്തമല്ലാത്തതിനാൽ സർക്കാർ / എയ്ഡഡ് മേഖലയിൽ പുതിയ കോളേജുകൾ തത്കാലം ആരം ഭിക്കേണ്ടതില്ലെന്ന സർക്കാരിന്റെ പൊതുനിലപാട് ഈ കോളേ ജിന്റെ കാര്യത്തിലും ബാധകമാണ്. കോളേജിന് സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്കും സർക്കാരിന്റെ സാമ്പ ത്തിക സ്ഥിതിയുടെ അടിസ്ഥാന ത്തിൽ പൊതുനിലപാടിൽ മാറ്റമു ണ്ടാകുന്ന സാഹചര്യത്തിലും കോ ളേജ് ആരംഭിക്കുന്ന കാര്യം പരിഗ ണിയ്ക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.വള്ളിക്കുന്ന് മണ്ഡ ലത്തിൽ സർക്കാർ മേഘലയിൽ ആർട്സ്& സയൻസ് കോളേജി ല്ലാത്തതിനാൽ മണ്ഡലത്തിലെ ഹയർ സെക്കണ്ടറി വിദ്യഭ്യാസം പൂർത്തീകരിച്ച തീരദേശ മത്സ്യ തൊഴിലാളികളുടെ മക്കളടക്കമു ള്ള കുട്ടികൾ ഉന്നത വിദ്യഭ്യാസ ത്തിനായി ഏറെ പ്രയാസം നേരിടു കയാണ്.ഹയർസെക്കണ്ടറി പഠനം കഴിഞ്ഞാൽ മണ്ഡലത്തിലെ വിദ്യാ ർത്ഥികൾ തുടർപഠനത്തിനായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ് . മണ്ഡലത്തിൽ കോളേജ് ആരംഭിക്കുന്നതിന് സാ ധ്യതാ പഠനം വകുപ്പ് തലത്തിൽ നടത്തുകയും കോളേജ് ആരംഭി ക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യ മാകുന്ന മുറക്ക് കോളേജ് അനു വദിക്കാമെന്ന് വകുപ്പ് അറിയിക്കു കയും ചെയ്തു.. സെനറ്റിലേക്ക് തെരഞ്ഞെടുത്തുതേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേക്ക് 15-ാം നിയമസഭയിൽ നിന്നും ആറ് പേരെ തെരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ നിന്ന് നാലും, എസ്.സി., എസ്. ടി.വിഭാഗങ്ങളിൽ നിന്ന് ഒന്ന് വീതവുമടക്കം ആറ് പേരെയാണ് തെരഞ്ഞെടുത്തത്. പി. അബ്ദുൾ ഹമീദ്, പി.നന്ദകുമാർ, പി.ടി.എ.റഹിം, ഇ.കെ.വിജയൻ, (ജനറൽ) പി.പി. സുമോദ് (എസ്.സി.), ഐസി. ബാലകൃഷ്ണൻ (എസ്.ടി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ..

Comments are closed.