1470-490

മദ്രസ്സ അധ്യാപക ക്ഷേമ നിധി ബോർഡ് അംഗത്വ ക്യാമ്പയിൻ മലപ്പുറം വെസ്റ്റ് ജില്ലാനിയോജക മണ്ഡലം കൺവെൻഷനുകൾ ഞായറാഴ്ച ആരംഭിക്കും

കോട്ടക്കൽ :മദ്രസ്സ അധ്യാപക ക്ഷേമ നിധി ബോർഡ് നടത്തുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷനുകൾ
തിരൂർ നിയോജക മണ്ഡലം കൺവെൻഷനോടെ തുടക്കം കുറിക്കും ഡിസംബർ 11 ഞായർ 4pm തിരൂർ കൈതവളപ്പ് N I മദ്രസ്സയിൽ ജില്ലാ തല ഉത്ഘാടനം കുറുക്കോളി മൊയ്‌ദീൻ MLA നിർവഹിക്കും
തുടർന്ന് വേങ്ങര നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 12 തിങ്കൾ 4pm വേങ്ങര വ്യാപാര ഭവനിലും
കോട്ടക്കൽ നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 13 ചൊവ്വ 4pm വെട്ടിച്ചിറ മജ്മഇലും
വള്ളികുന്ന് നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 13 ചൊവ്വ 4pm ചേളാരി ഇസ്‌ലാമിക് സെന്ററിലും
താനൂർ നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 14 ബുധൻ 4pm പൊന്മുണ്ടം മദ്രസ്സയിലും
തവനൂർ നിയോജക മണ്ഡലംകൺവെൻഷൻ ഡിസംബർ 17 ശനി 4pm നരിപ്പറമ്പ് മദ്രസ്സയിലും
തിരുരങ്ങാടി നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 17 ശനി 4pm നഈമി സെന്റർ വെന്നിയൂരിലും
പൊന്നാനി നിയോജക മണ്ഡലം കൺവെൻഷൻ ഡിസംബർ 18 ഞായർ 4pm പൊന്നാനി ചന്തപ്പടി ടൗൺ പ്ലാസയിലും നടക്കും
മദ്രസ്സ/മസ്ജിദ് /സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, മാനേജ്മെന്റ് എന്നിവരുടെ റൈഞ്ച് /റീജിയണൽ / മേഖല ഭാരവാഹികളാണ് കൺവെൻഷൻ പ്രതിനിധികൾ

ക്ലാസുകൾക്ക് ക്ഷേമ നിധി ബോർഡ് മെമ്പർമാർ നേതൃത്വം നൽകും

ഇത് സംബന്ധിച്ച് ചേർന്ന ജില്ലാ പ്രചരണസമിതി യോഗം ചെയർമാൻ കെ കെ എസ് തങ്ങൾ വെട്ടിച്ചിറയുടെ അധ്യക്ഷതയിൽ ചേർന്നു കൺവീനർ സുലൈമാൻ ഇന്ത്യനൂർ, അംഗങ്ങളായ കെ ടി എം കുട്ടി എടക്കുളം, ഇബ്രാഹിം സഖാഫി ആദൃശ്ശേരി, നൗഷാദ് ചേട്ടിപ്പടി, അബ്ദുല്ല മുസ്‌ലിയാർ വെന്നിയൂർ പ്രസംഗിച്ചു

വിവരങ്ങൾക്ക്‌
കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ( ചെയർമാൻ )9846958777
സുലൈമാൻ ഇന്ത്യനൂർ (കൺവീനർ ) 9744560959
മലപ്പുറം വെസ്റ്റ് ജില്ലാ പ്രചരണ സമിതിയുമായി ബന്ധപ്പെടുക

Comments are closed.