1470-490

അരിയല്ലൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം ഡിസംബർ 10 ന് മന്ത്രി എകെ ശശീന്ദ്രൻ ഉദ് ഘാടനം ചെയ്യും

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :അരിയല്ലൂർ സർവീ സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം ഡിസംബർ 10 – ന് മ ന്ത്രി എകെ ശശീന്ദ്രൻ ഉദ് ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർ ത്താ സമ്മേളനത്തിൽ വ്യക്തമാ ക്കി.പ്രവര്‍ത്തന പന്ഥാവില്‍ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അരി യല്ലൂര്‍ സര്‍വ്വീസ്‌ സഹകരണ ബാ ങ്കിന്റെ ശതാബ്ദി ആ ഘോഷത്തി ന്റെ സമാപനംനടക്കും.1922ല്‍ ഐക്യനാണയസം ഘമായിപ്രവര്‍ ത്തനമാരംഭിച്ചത്‌ മുതല്‍ വായ്പാ -വായ്പേതര പ്രവര്‍ത്തനങ്ങളിലും മറ്റ്‌ സാമുഹ്യ സേവന പ്രവര്‍ത്തന ങ്ങളിലും മികച്ച പ്രവർത്തനം കാ ഴ്ചവെച്ച്‌ ഇന്ന്‌ ക്ലാസ്‌ വണ്‍ വിഭാഗ ത്തില്‍ ഒരു പ്രധാന ശാഖയും 3 ബ്രാഞ്ചുക ളുമായി പ്രവര്‍ത്തനം നടത്തി വരികയാണ്‌.ശതാബ്ദി യാഘോഷത്തിന്റെ ഭാഗമായിവൈ വിധ്യ മാര്‍ന്ന പരിപാടികള്‍ നടത്തി കഴിഞ്ഞി ട്ടുണ്ട്‌. ഡിസംബര്‍ 10ന്‌ ശനിയാഴ്ച രാവിലെ 10 മണിക്ക്‌ അരിയല്ലൂര്‍ വിഷ വൈദ്യശാലക്ക്‌ സമീപത്ത്‌ വെച്ച്‌ നടത്തുന്ന പരി പാടിയിൽ വള്ളിക്കുന്ന്‌ നിയോജക മണ്ഡലം എം.എല്‍.എ.പി അബ് ദുൽഹമീദ്‌ മാസ്റ്ററിന്റെ അധ്യക്ഷ തയിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശ ശീന്ദ്രന്‍ ഉദ്ഘാ ടനം ചെയ്യും. ചട ങ്ങിൽ ബാങ്കിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക്‌ വഹിച്ച മുന്‍ ഭരണസമിതി അംഗ ങ്ങളേയും ജീ വനക്കാരേയും, കൂ ടാതെ അരിയല്ലൂരിലെ പ്രതിഭ തെ ളിയിച്ച കലാകാരന്‍മാരെയും, കാ യികതാരങ്ങളെയും വിശിഷ്ട സേ വാ മെഡല്‍ നേടിയവരെയും ആ ദരിക്കും. വൈകിട്ട്‌ ആറ് മണിക്ക്‌ തൃശൂര്‍ റിമംബറന്‍സ് തിയേറ്റർ ഗ്രുപ്പ്‌ ഒരുക്കുന്ന ഹിഗ്വിറ്റ എന്ന നാ ടകവും അരങ്ങേറും. പ്ര സിഡന്റ് ഇ നരേന്ദ്രദേവ്, സെക്ര ട്ടറി കെ സ്മിത, ടി.കെ കറപ്പൻ, സി.എം അ റുമുഖൻ, പി പ്രകാശൻ, എ.കെ പ്രഭീഷ് എന്നിവർ വാർത്ത സമ്മേള നത്തിൽ പങ്കെടുത്തു.

Comments are closed.