1470-490

സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഹൈവേ അധികൃതരുടെ നടപടി ക്കെതിരെ യൂത്ത് ലീഗ് നേതാവ് ഹൈക്കോടതിയിൽ .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :സഞ്ചാര സ്വാത ന്ത്ര്യം തടയുന്ന ഹൈവേ അധികൃ തരുടെ നടപടി ക്കെതിരെ യൂത്ത് ലീഗ് നേതാവ് ഹൈക്കോടതിയി ൽ .തേഞ്ഞിപ്പലത്തെയും പരിസര പ്രദേശത്തുകാരുടെ യും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഹൈവേ അ ധികൃതരുടെ നടപടിക്കെതിരെയാ ണ് യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദലി ബാബുഹൈക്കോട തിയെ സമീപിച്ചത്.ചേളാരി പാണ മ്പ്ര, കോഹിനൂർ എന്നിവിടങ്ങളിൽ മേൽപ്പാലവും അടിപ്പാലവും വേണ മെന്നാണ് ആവശ്യം. മാർച്ച്‌ അവ സാനം മലപ്പുറം ജില്ലാ കലക്‌ടർ സ്ഥലം എം എൽ എ യുടെയും ബ ന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാ ന്നിധ്യത്തിൽ നൽകിയ ഉറപ്പ് പാലി ക്കപ്പെടാതിരുന്നതിനെ തുടർന്നും, ജൂലൈ മാസത്തിൽ കരാർ കമ്പ നി അധികൃതരുമായി ചേളാരിയി ലെ അർക്കിടെക്ട് സലാഹുദീനും നടത്തിയ ചർച്ചയിൽ പാണമ്പ്ര യിൽ ഒരു അണ്ടർ പാസ്സിനുള്ള പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ടെ ന്ന് അറിയിച്ചിരുന്നു. എന്നാൽ സ്ഥലം എംപി, എംഎൽ എ,മറ്റു ജനപ്രതിനിതികളുടെയൊന്നും നിർദ്ദേശങ്ങൾ കണക്കിലെടുക്കാ തെ റോഡ് പ്രവൃത്തിപുരോഗമി ച്ചപ്പോൾ സെപ്റ്റംബർ 30 ന് കേന്ദ്ര മന്ത്രി നിതിൻ ഗദ്ഗരിക്ക് തേഞ്ഞി പ്പലത്തെ ജനങ്ങൾ അനുഭവി ക്കാൻ പോകുന്ന പ്രയാസങ്ങളും നിലവിലെ ആശങ്കകളും ഉൾകൊ ള്ളിച്ചു ബാബു നിവേദനം സമർപ്പി ച്ചിരുന്നു. വിവിധ രാഷ്ട്രീയപാർട്ടി കൾ, വ്യാപാരിവ്യവസായികൾ, വിദ്യാർഥികൾ,സാമൂഹ്യ പ്രവർത്ത കർ,നാട്ടുകാർ മറ്റു പൊതു പ്രവർ ത്തകർ എന്നിവരെല്ലാം നടത്തി വ രുന്ന സമരങ്ങൾ ഒന്നും തന്നെ ഗൗ രവത്തിലെടുക്കാതെ അണ്ടർ പാ സും ഓവർപാസും നിർമിക്കാനുള്ള ഉത്തരവ് ലഭിക്കാതെ ഇരുഭാഗ ത്തെയും സർവിസ് റോഡ് പണി തീർത്തു മെയിൻ ഹൈവേ താഴ് ത്തുകയും ഉയർത്തുകയുമല്ലാതെ വേറെ മാർഗമില്ലെന്ന അതിക്രതരു ടെ മനോഭാവമാണ് ഹൈ കോടതി യെ സമീപിക്കാൻ യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദ് അലി ബാബുവിനെ പ്രേരിപ്പിച്ചത്.


									

Comments are closed.