1470-490

പിണറായി പാറപ്രം സമ്മേളനം വാർഷികം ജില്ലാതല ചിത്രരചന മത്സരം 24 ന്

 പിണറായി:കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി പാറപ്രം സമ്മേളനത്തിന്റെ 83ആം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 24ന് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കും. റവന്യൂ ജില്ലക്ക് പുറത്ത് മാഹി, പള്ളൂർ പ്രദേശത്തുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. പിണറായി എകെജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഴ്സറി, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ്, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും നല്ല ചിത്രത്തിന് സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും നൽകും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾ 20 നകം കൺവീനർ, പ്രോഗ്രാം കമ്മിറ്റി, സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്, പിണറായി എന്ന വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ പേപ്പർ ഒഴികെയുള്ള സാമഗ്രികൾ കൊണ്ടുവരണം. ഫോൺ: 04902384373, 9495084012

Comments are closed.