1470-490

ഭിന്ന ശേഷി വാരാചരണം തിരുന്നാവായ പഞ്ചായത്തിൽ വിവിധ പരിപാടികൾ നടന്നു.

തിരുന്നാവായ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഉണർവ്വ് 2022 എന്ന പേരില്‍ തിരുന്നാവായ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടന്നു. .ഒറ്റക്കല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന പ്രമേയത്തിൽ പട്ടർനക്കാവ് ബഡ്‌സ്‌ റിഹാബിലിറ്റേഷൻ സെന്റർ കുട്ടികൾ ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി ഇടപെഴുകയും സാസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ നാസർ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി. സീനത്ത്, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി,പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപിക പി.കെ. ശാന്ത, സ്റ്റാഫ് സെക്രട്ടറി എം. ഹാരിസ്, ജലീൽ വൈരങ്കോട് , അജിത്ത് കോട്ടക്കൽ, സി. നിസാർ അഹമ്മദ്, കെ. മുഹമ്മദ് റഫീഖ്, കെ. രമാ കുമാരി, ബഷീർ പത്തപ്പിരിയം, ഉബൈദ് അനന്താവൂർ, പി.കെ. സിന്ദു എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ശ്രദ്ധേയമായി.ഫോട്ടോ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ഒറ്റക്കല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന പരിപാടി പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.