1470-490

ചരിത്രം തിരുത്തി ഐഡിയൽ കടകശ്ശേരി

കടകശ്ശേരി:ഇരുപത്തി അഞ്ച് കായിക താരങ്ങളുമായി ചന്ദ്രശേഖൻ നായർ സ്റ്റേഡിയത്തിൽ എത്തിയ ഐഡിയൽ കടകശ്ശേരി ടീം 7 സ്വർണ്ണവും 9 വെള്ളിയും 4 വെങ്കലവുമടക്കം 20 മെഡലുകൾ നേടി
66 പോയിന്റുമായി സ്കൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

മുൻ വർഷങ്ങളിൽ ഏഴാം സ്ഥാനത്തും ആറാം സ്ഥാനത്തും നിന്നിരുന്ന മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

കാലങ്ങളായി സ്കൂൾ കായികോത്സവ ത്തിന്റെ ചാംപ്യൻപട്ടം കൈവശംവയ്ക്കുന്നകോതമംഗലം മാർ ബേസിൽ, കുമരംപുത്തൂർ കല്ലടി എച്ച് എ സ്, പറളി എച്ച്എസ്, മുണ്ടൂർ എച്ച്എസ് തുടങ്ങിയ വമ്പൻ ടീമുകളെ മറികടന്ന് ഐഡിയൽ സ്കൂൾ കിരീടത്തിലേക്ക് ഇത്തവണ ചുവടു വയ്ക്കുന്നത് ഭാഗ്യത്തിന്റെ മാത്രം സമ്മാനമാണെന്ന് പറയാനാവില്ല .

അവിശ്വസനീയമെന്നു തോന്നാവുന്ന കുതിപ്പിനു പിന്നിൽ ഭാഗ്യത്തിന്റെ അകമ്പടിയോ സാഹചര്യങ്ങളുടെ ആനുകൂല്യമോ അല്ല.
മറിച്ച് ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനവും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാനേജ്മെൻറിൻ്റെയും നിരന്തര അധ്വാനവുമാണ്.

ഐഡിയൽ സ്കൂളിൽ 15 വർഷം മുൻപാണ് വിദ്യാർത്ഥികൾ കായിക പരിശീലനം ആരംഭിക്കുന്നത്
ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിൻ്റെയും സീനിയർ അത്ലറ്റിക് കോച്ച് നദീഷ് ചാക്കോയുടെയും നേതൃത്വത്തിലാണ് തീവ്രപരിശീലനം നടക്കുന്നത്.
അതിനൂതന കായികപരിശീലന ഉപകരണങ്ങളും 200 മീറ്റർ ട്രാക്കുമടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയ ശേഷം കുട്ടികൾക്കു വേണ്ടി
പത്തിലധികം കായികാധ്യാപകരെ നിയോഗിക്കുകയും
ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകിത്തുടങ്ങുകയും ചെയ്തു.

വളരെപ്പതുക്കെയാണ് അധ്വാനത്തിനു ഫലം കണ്ടു തുടങ്ങിയത്. ഏതാനും വർഷം മുൻപു നേടിയ ഏഴാം സ്ഥാനമായിരുന്നു ഇതുവരെ പറയാൻ പാകത്തിനുള്ള നേട്ടം.
എന്നാൽ ഇത്തവണ കഥ മാറി. ടീം മാനേജർ ഷാഫി അമായത്തിന്റെയും കോച്ച് നദീഷ് ചാക്കോയുടെയും നേതൃത്വത്തിൽ 25 അംഗ ടീം മലപ്പുറത്ത് നിന്ന് എത്തിയതു തിരുവനന്തപുരത്തെ ട്രാക്കും ഫീൽഡും പിടിച്ച ടക്കാനാണ്. ഓവറോൾ കിരീടപ്പോരിൽ പാലക്കാടിനു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മലപ്പുറം ജില്ല നേടിയ പോയിന്റിൽ പാതിയും ഐഡിയലിന്റെ മികവിലാണ് എന്നതാണ് ശ്രദ്ധേയം.

Comments are closed.