1470-490

പുനർജനി മലയിൽ എത്തുന്ന ഭക്തർക്ക് സൗജന്യ വൈദ്യ സഹായവുമായ് ചേലക്കര പ്രസ്ക്ലബും പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും

തൃശൂർ :ചരിത്ര പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ആഘോഷങ്ങൾക്കെത്തുന്ന ഭക്തർക്ക്  സൗജന്യമായി വൈദ്യ സഹായം പുനർജനി മലയിൽ ഒരുക്കിയിട്ടുണ്ടെന്ന്  പ്രസ് ക്ലബ് പ്രസിഡന്റ് സിപി ഷനോജ് അറിയിച്ചുവാണിയംകുളം പികെ ദാസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള  മെഡിക്കൽ സംഘം ഭക്തർക്ക് ആവശ്യമായ സേവനങ്ങളുമായ് പുനർജനി മലയിൽ   സജ്ജമാണെന്ന് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ  അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ലൗലി എസ് ലിവിംഗ്സ്റ്റൺ പറഞ്ഞു   പികെ ദാസ് സീനിയർ മാർക്കറ്റിംഗ് ഓഫീസർ ശരത് പ്രസ്ക്ലബ് സെക്രട്ടറി ഇൻ ചാർജ് കെ സുരേന്ദ്രൻ പ്രസ് ക്ലബ് അംഗം സിജിഗോവിന്ദ്   പികെ ദാസ്  ജീവനക്കാരൻ പ്രസാദ് എന്നിവർ പുനർജനി മല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്  അറിയിച്ചതാണ് ഇക്കാര്യം.

Comments are closed.