1470-490

നിയമപഠനത്തിനും ഗവേഷണത്തിനുമായി സെൻ്റർ സ്ഥാപിക്കും: സ്പീക്കർ

തലശ്ശേരി :അന്തരിച്ച പ്രമുഖ അഭിഭാഷകൻ . വി.ബാലൻ്റെ നാമധേയത്തിൽ തലശ്ശേരിയിൽ നിയമപഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേകം കേന്ദ്രം  ജില്ലാ കോടതിയോട് ചേർന്ന് സ്ഥാപിക്കുമെന്നും അതിലേക്ക് തൻ്റെ ആസ്ഥി വികസന ഫണ്ട് അനുവദിക്കുമെന്നും നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ പറഞ്ഞു. അഡ്വ.വി.ബാലൻ മെമ്മോറിയൽ ഫൗണ്ടേഷനും ജില്ല കോടതി ബാർ അസോസിയേഷനും ചേർന്ന് ബൈസെൻ്റിനറി ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ട് സ്പീക്കർ പറഞ്ഞു.കേരളത്തിൽ അറിയപ്പെടുന്ന നിയമ വിദഗ്ദനായിരുന്ന .വി.ബാലൻ വക്കീലിന് ഈ സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധതക്കുള്ള സ്മാരകമായി ഗവേഷണ കേന്ദ്രം മാറുമെന്നും സ്പീക്കർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ്.കെ.പി.ജ്യോതിന്ദ്രനാഥ് അധ്യക്ഷം വഹിച്ചു.കഴിഞ്ഞ വർഷം ആരംഭിച്ച നിയമ പ്രഭാഷണ പരമ്പരയിൽ ക്രിമിനൽ നിയമ പരിപാലനത്തിൽ അഭിഭാഷകരുടെ പങ്ക് എന്ന വിഷയത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി.പി. ചാലി പ്രഭാഷണം നടത്തി. ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ മനുഷ്യാവകാശങ്ങളോട് അനുഭാവപൂർണ്ണമായ സമീപനം ഉണ്ടാവേണ്ടതുണ്ടെന്നും അതിലേക്ക് അഭിഭാഷകരുടെ ശ്രദ്ധ പതിയണമെന്നും ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ജില്ലാ ജഡ്ജി തുഷാർ, മുൻ ഡി.ജി. പി അഡ്വ.ടി.ആസഫലി, റിട്ട. ജഡ്ജി പ്രസന്ന, ഗവൺമെൻ്റ് പ്ലീഡർ അഡ്വ.അജിത്ത് കുമാർ,സീനിയർ അഭിഭാഷകരായ പി.രാജൻ, ഒ.ജി.പ്രേമരാജൻ, ബാർ അസോസിയേഷൻ പ്രസി ഡൻ്റ് ടി.സുനിൽകുമാർ, ഫൗണ്ടേഷൻ കൺവീനർ അഡ്വ.എംകെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ കോടതിയിലെ ന്യായാധിപൻമാർ, അഭിഭാഷകർ, ഗുമസ്തന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.