1470-490

മുരിങ്ങൂർ – ഏഴാറ്റുമുഖം – റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കും MLA സനീഷ് കുമാർ ജോസഫ്

രവി മേലൂർ

ചാലക്കുടിമുരിങ്ങൂർ   ഏഴാറ്റുമുഖം റോഡ്  നിർമ്മാണം  ഉടൻ  പുനരാരംഭിയ്ക്കണമെന്ന്   കിഫ്‌ബി  ഉദ്യോഗസ്ഥർ   കരാറുകാരന് അന്ത്യശാസനം   നൽകിയതായും നിർദേശം പാലിക്കാത്ത പക്ഷം കർശനമായ തുടർനടപടികൾ സ്വീകരിയ്ക്കുവാൻ  കിഫ്‌ബി ഉദ്യോഗസ്ഥർ തീരുമാനിച്ചതായും സനീഷ്  കുമാർ ജോസഫ്  എം എൽ എ അറിയിച്ചു.റോഡ് നിർമ്മാണത്തിൻറെ  ഭാഗമായി  പൊളിച്ചിട്ടിരിയ്ക്കുന്ന  ഭാഗങ്ങൾ  അടിയന്തിര  പ്രാധാന്യത്തോടെ  നിർമ്മാണം ആരംഭിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

മുരിങ്ങൂർ  ഏഴാറ്റുമുഖം റോഡ്  നിർമ്മാണം  പുനരാംഭിയ്ക്കുവാനുള്ള  അടിയന്തിര നടപടികൾ  സ്വീകരിയ്ക്കണമെന്ന്  എം എൽ എ  കഴിഞ്ഞ ജില്ലാ  വികസന സമിതി യോഗത്തിൽ  ആവശ്യപ്പെട്ടിരുന്നു.   

Comments are closed.