1470-490

വ്യവസായ സംരംഭകർക്ക് സം യുക്ത കൂട്ടായ്മ -ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേ ഷൻ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വ്യവസായ സംരംഭ കർക്ക് സംയുക്ത കൂട്ടായ്മ -ഫെ ഡറേഷൻ ഓഫ് ബിസിനസ് ഓർഗ നൈസേഷൻ. സംസ്ഥാനത്തെ വി വിധ വ്യാപാര വ്യവസായ മേഖല യിൽ പ്രവർത്തിക്കുന്ന എല്ലാ സം ഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് ആരംഭിച്ചതാണ് സംഘട ന.വ്യപാര സംരംഭകർക്ക് സംയു ക്ത കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിൽ 2022 ലാണ് സംഘ ടന നിലവിൽ വന്നത്. പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാന ത്തെ 3 മേഖലകളാക്കി തിരിച്ചു. കേരളത്തിലെ ഒട്ടുമിക്ക സംഘടന കളുടെ പ്രതിനിധികൾ ഈ കൂട്ടായ്മയിലുണ്ട്. വ്യാപാര – വ്യവസായ മേഖലയിൽ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാറിന് മുൻപിൽ ക്രിയാ ത്മകമായ നിർദ്ദേശങ്ങൾ നൽകി ശക്തിപ്പെടുത്തുകയാണ് സംഘട നയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ടി കെ രാധാകൃഷ്ണൻ പറഞ്ഞു. ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ (എഫ് ബി ഒ )വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികളായി. കോഴിക്കോട് ജില്ല ആസ്ഥാനമായി 5 ജില്ല ഉൾ പെട്ട വടക്കൻ മേഖല കമ്മിറ്റി യിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധി ടി കെ രാധാകൃഷൻ( പ്രസിഡന്റ്), ഗാർമെന്റ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രതിനിധി സക്കീർ ഹുസൈൻ മുല്ലവീട്ടിൽ ( ജനറൽ സെക്രട്ടറി) ഒപ്റ്റിക്കൽ ഡീലർ അസോസിയേഷൻ പ്രതിനിധി മുസ്ഥഫ വി കെ മഹർ , കെ ബാലകൃഷ്ണൻ , പി കെ മുഹമ്മദ് അശ്റഫ് (വൈസ് പ്രസിഡന്റ്മാർ) ബേക്കേർസ് അസോസി യേഷൻ പ്രതിനിധി ഫൗസിർ ഓജിൻ ( ട്രഷറർ) എന്നി വരെയും ഷറഫുദ്ദീൻ ഇത്താക്ക , പി കെ സി നവാസ് എന്നിവർ ജോയിന്റ് സെ ക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജാഫർ ഖാൻ കോളനി റോഡിൽ ജി എം ഐ ഹാളിൽ നടന്ന യോഗത്തിൽ എഫ് ബി ഒ സംസ്ഥാന ജനറൽ സെക്രട്ടറി അനസ് മഹാര, കോ- ഓർഡിനേറ്റർ ജോഹർ ടാംട്ടൻ എന്നിവർ സംസാരിച്ചു.

Comments are closed.