ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാതയുടെ പ്രവൃത്തി ഊർജിതമാക്കാൻ തീരുമാനമായി
രവി മേലൂർ

ചാലക്കുടി, ആനമല അന്തർദേശീയ സംസ്ഥാനപതയുടെ പ്രവൃത്തി ഊർജിതമാക്കാൻ തീരുമാനമായി കിഫ്ബിയുടെ കീഴിലുള്ള റോഡ് നിർമ്മാണ പ്രവർത്തി ഊർജ്ജിതമാക്കുവാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ആവശ്യം ഉന്നയിച്ചതായും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് പ്രവർത്തി മുന്നോട്ടുകൊണ്ടുപോകാമെന്ന് കളക്ടർ ഉറപ്പ് നൽകിയതായും സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.ചാലക്കുടി എ ഇ ഒ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിയ്ക്കുവാനും ചാലക്കുടി മേഖല ശാസ്ത്രകേന്ദ്രത്തിലെ മരാമത്ത് പ്രവർത്തികൾ നടപ്പിലാക്കുവാനും ആവശ്യമായ കരാർ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണെന്നും അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ നിർദിഷ്ട ഒ പി ബ്ലോക്ക് കെട്ടിട നിർമ്മാണത്തിനാവശ്യമായ മണ്ണ് പരിശോധന റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്ന് സോയിൽ ഇൻവെസ്റ്റിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയറോട് എം എൽ എ ആവശ്യപ്പെട്ടു.മേച്ചിറ മുതൽ പുത്തുക്കാവ് വരെയുള്ള ചാത്തൻമാസ്റ്റർ റോഡ് നിർമ്മാണത്തിനാവശ്യമായ സാങ്കേതികാനുമതിയ്ക്കായുള്ള നടപടികൾ പുരോഗമിയ്ക്കുകയാണെന്നും , മുരിങ്ങൂർ – പാലമുറി- മേലൂർ പള്ളിനട റോഡ് ബി എം പ്രവർത്തിചെയ്യുവാനും കല്ലുകുത്തി – കാലവറക്കടവ് റോഡ് ബി സി പ്രവർത്തി ചെയ്യുവാനും തയ്യാറായതായും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.മേച്ചിറ, ചാർപ്പ പാലങ്ങളുടെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കാവുന്ന വിധത്തിൽ നിർമ്മാണം പുരോഗമിയ്ക്കുകയാണെന്നും പൊതുമരാമത്ത് ബ്രിഡ്ജസ് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പ് നോഡൽ ഓഫീസർ റീനു ചാക്കോ, അസിസ്റ്റന്റ് എസ്സിക്യൂട്ടീവ് എഞ്ചിനിയർമാരായ റാബിയ പി , സൈനബ ബി പി , ലിനി ടി സൂസൻ, അസിസ്റ്റന്റ് എഞ്ചിനിയർമാരായ സ്മിത കെ , ഡോളി ജോസഫ് ,സ്മിത എം ബി , ശാലിനി എം ആർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments are closed.