1470-490

എംഎസ്എഫ് റെയിൽവേ സ്റ്റേഷൻ മാർച്ച്

തലശ്ശേരി : ഒ.ബി.സി സ്കോളർഷിപ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ  എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം എസ് എഫ് അഖിലേന്ത്യ പ്രസിഡൻറ് പി വി അഹമ്മദ് സാജു മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രടറി തസ്ലീം ചേറ്റംകുന്ന്,മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി,സെക്രടറി തഫ്ലിം മണിയാട്,സാദിഖ് മാട്ട്രാബം,എംഎസ്എഫ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ഷഹബാസ് കായ്യത്ത് , തലശ്ശേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, ജനറൽ സിക്രട്ടറി സഫ്വാൻ മേക്കുന്ന്, ട്രഷറർ മാസിൻ എന്നിവര്‍ സംസാരിച്ചു.ദർവേഷ്, ഫസ്ലിൻ , ശിഹാബ്, സഹൽ , നസാൽ, ഷഹ്സീം, അബ്ഹർ അർഫാസ്, മിർനാൻ എന്നിവർ പങ്കെടുത്തു.

Comments are closed.