1470-490

ലഹരി വിരുദ്ധ ക്യാമ്പയിനുമായി തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത്‌

തലശ്ശേരി: മാനവരാശി ക്കകമാനം ഭീഷണി ഉയർത്തികൊണ്ട് യുവ തലമുറയെ സ്വാധീനിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത് സംഘടിപ്പിച്ച ക്യാമ്പയിൻ റിട്ട :  എക്സൈസ്  അസിസ്റ്റന്റ് കമ്മീഷണർ പി. കെ. സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എ. കെ. അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ : പി. വി. സൈനുദ്ധീൻ ആമുഖഭാഷണം നടത്തി. വിമുക്തി ജില്ലാ  എക്സൈസ് ഓഫിസർ സമീർ ധർമടം പഠന ക്ലാസിന് നേതൃ ത്വം നൽകി.തലശേരി നഗരസഭ പരിധി യിലെ 50 പള്ളികളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ഇബ്രാഹിം പൂക്കോയതങ്ങൾ, വി. അബ്ദുൽ ലത്തീഫ് ഫൈസി എന്നിവർ പ്രസംഗിച്ചു. സി അഹ്‌മദ്‌ അൻവർ സ്വാഗതവും കെ. പി. നജീബ് നന്ദിയും പറഞ്ഞു.

Comments are closed.