തലശ്ശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.
തലശ്ശേരി: ലോക്കല്‍ പൊലിസ് അന്വേഷിക്കുന്ന തലശ്ശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ലഹരി വില്പന തടഞ്ഞതിനും ലഹരി വില്പന സംബന്ധിച്ച വിവരം പോലീസിന് കൈമാറിയതുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിന് പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിനുമായാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എ.സി.പി കെ.വി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി 6, 7 പ്രതികള ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന സിഐ എം അനില്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ ഈ സംഘമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. വടക്കും മ്പാട് പാറക്കെട്ട് സ്വദേശി പി. അരുണ്‍കുമാര്‍, പിണറായി സ്വദേശി ഇ കെ. സന്ദീപ് എന്നിവരെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മുഖ്യപ്രതിയെ രക്ഷപെടാന്‍ സഹായിച്ച ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.
Comments are closed.