1470-490

സുരക്ഷിത യാത്ര: ഏകദിന ക്യാമ്പ് സമാപിച്ചു

മജീദ് ഐഡിയൽ ക്ലാസ് എടുക്കുന്നു
ഷാഫി അമ്മായത്ത് ക്ലാസ് എടുക്കുന്നു

തവനൂർ: കടകശ്ശേരി ഐഡിയൽ സ്കൂളിലെ വാഹന ജീവനക്കാർക്കു വേണ്ടി സുരക്ഷിത യാത്ര എന്ന വിഷയത്തിൻ നടന്ന ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു.സ്മാർട്ട് ഡ്രൈവ് എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ഐഡിയൽ ചീഫ് അക്കൗണ്ടൻറ് വി മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തുസുരക്ഷിത യാത്ര എന്ന വിഷയത്തിൽ പ്രശസ്ത ട്രൈനർ നിഷാദ് പട്ടയിൽ ക്ലാസ് എടുത്തുസിസ്റ്റം ഡ്രൈവിംഗ് എന്ന വിഷയത്തിൽ ഐഡിയൽ മാനേജർ മജീദ് ഐഡിയൽ ക്ലാസെടുത്തു ആരോഗ്യകരമായ ഡ്രൈവിംഗ് എന്ന വിഷയത്തിൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് ക്ലാസ് എടുത്തു .ഐഡിയൽ കാമ്പസിലെ 50 ൽ പരം വാഹനങ്ങളുമായി ബന്ധപ്പെട്ട് 100 പരം ജീവനക്കാരാണ് ഐഡിയൽ കാമ്പസിൽ വെഹിക്കിൾ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഡ്രൈവർമാരും വെഹിക്കിൾ അസിസ്റ്റൻ്റുമാരുമടക്കം 100ൽ പരം ജീവനക്കാർക്ക് വേണ്ടിയാണ് ട്രൈനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രോഗ്രാം വൈകിട്ട് 4 മണി വരെ തുടർന്നു.വിമൊയ്തു ഉദ്ഘാടനം ചെയ്തു വെഹിക്കിൾ ഇൻ ചാർജ് കെ വി മജീദ് അധ്യക്ഷത വഹിച്ചു, മജീദ് ഐഡിയൽ, നിഷാദ് പട്ടയിൽ, ഷാഫി അമ്മായത്ത്,കെ പി സാദത്ത് , സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു

Comments are closed.