1470-490

ബെന്നി ബഹനാൻ എംപിയുടെ “ഒപ്പമുണ്ട് എം പി പദ്ധതി” സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

രവി മേലൂർ

അങ്കമാലി : ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ച് തുടക്കമായി. ഞായറാഴ്ച രാവിലെ 9 മണിക്ക് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിലവിളക്ക് തെളിയിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം പി ആമുഖ പ്രസംഗം നടത്തി. റോജി ജോൺ എം എൽ എ, അൻവർ സാദത്ത് എം എൽ എ, സനീഷ്കുമാർ എം എൽ എ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ: ശ്രീനിവാസ കമ്മത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് മുൻ പ്രസിഡന്റും ക്യാമ്പ് കോ -ഓർഡിനേറ്ററുമായ ഡോ. ജുനൈദ് റഹ്മാൻ, ഐ എം എ കൊച്ചി സെക്രട്ടറി ഡോ. ജോർജ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് മുൻ നാഷണൽ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ഹനീഷ്, ഡോ. സച്ചിൻ,ഡോ. അൻവർ, അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ തൊറാസിക് സർജൻ ഡോ. ജയകൃഷ്ണൻ, ബി പി സിഎൽ ഹ്യൂമൻ റിസോർസ് ചീഫ് മാനേജർ സാറ തോമസ്, ബി പി സി എൽ ജനറൽ മാനേജർമാരായ ജോർജ്ജ് തോമസ്, വിനീത് എം വർഗീസ്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അസി. ഡയറക്ടർ ഫാ. മനോജ് മേക്കാടൻ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് വാളൂക്കാരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, മുനിസിപ്പൽ ചെയർമാൻമാരായ,എം ഓ ജോൺ, സക്കീർ ഹുസ്സൈൻ,റജി മാത്യു, കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ അപ്പോളോ ആശുപത്രി കറുകുറ്റി, ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലി, സെന്റ് ജെയിംസ് ആശുപത്രി ചാലക്കുടി, രാജഗിരി ആശുപത്രി ആലുവ, എസ് എൻ മെഡിക്കൽ കോളേജ് , ചാലാക്ക, എം ഓ എസ് സി മെഡിക്കൽ കോളേജ് , കോലഞ്ചേരി, സാൻജോ ആശുപത്രി, പെരുമ്പാവൂർ, കാരോത്തുകുഴി ആശുപത്രി , ആലുവ, സൺറൈസ് ആശുപത്രി , കാക്കനാട്, റിനൈ മെഡ്സിറ്റി, പാലാരിവട്ടം, ആസ്റ്റർ മെഡ്സിറ്റി , കൊച്ചി, ലിസി ആശുപത്രി, എറണാകുളം, ലൂർദ് ആശുപത്രി എറണാകുളം, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എറണാകുളം, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എറണാകുളം, അമൃത ആശുപത്രി ഇടപ്പള്ളി, സമരിറ്റൻ ആശുപത്രി പഴങ്ങനാട്, ശ്രീ സുധീന്ദ്ര മിഷൻ ആശുപത്രി എറണാകുളം, ലക്ഷ്മി ആശുപത്രി എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെയുള്ള അഞ്ഞൂറോളം പേരടങ്ങുന്ന മെഡിക്കൽ ടീം പങ്കെടുത്തു. അകെ 4762 രോഗികളെ ക്യാമ്പിൽ പരിശോധിച്ചു, ഇതിൽ 100 സി ടി സ്കാൻ, 120 എം ആർ ഐ സ്കാൻ, 200 ഈ സി ജി, സർജറികൾക്ക് വേണ്ടി 200 പേരെയും രെജിസ്റ്റർ ചെയ്തു തിയതി കൊടുത്തു. കൂടാതെ 200 പേർക്ക് കണ്ണട സൗജന്യമായി ലഭ്യമാക്കി, 120 പേർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. 200 പേരുടെ രക്തം പരിശോധിച്ചു്, 140 പേരുടെ എക്സ് റേ പരിശോധനയും നടത്തി. രക്ത പരിശോധന ഫലം രോഗിയുടെ വാട്സാപ്പ് നമ്പർ വഴിയോ എം പി ഓഫീസ് മുഖേനയോ ഒരാഴ്ച്ചയ്ക്കുള്ളിൽ ലഭ്യമാക്കും. തുടർ ചികിത്സയ്ക്ക് വേണ്ടി രെജിസ്റ്റർ ചെയ്തവർക്ക് എം പി ഓഫീസ് വഴി ഇതിനായി വിവിധ ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതായിരിക്കും എന്ന് എം പി അറിയിച്ചു.

Comments are closed.