1470-490

ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ചു പോരാടണം.സി അജിത

ഉള്ളിയേരി : ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ചു പോരാടാനും രാജ്യത്തുനിന്ന് തുടച്ചു നീക്കാനും കഴിയണമെന്ന് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌. സി അജിത ആവശ്യപ്പെട്ടു. ഐ ആർ എം യു ഉള്ളിയേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെ ഞങ്ങളുമുണ്ട് ക്യാമ്പയിൻറെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ബാലുശേരി സബ് ഇൻസ്‌പെക്ടർമുഹമ്മദ്‌ പുതുശേരി ലഹരി വിരുദ്ധ സന്ദേശം നൽകി.ജില്ലാ ഖജാൻജി കെ ടി കെ റഷീദ് അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ്‌ കുഞ്ഞബ്ദുള്ള വാളൂർമുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.രാജേന്ദ്രൻ കുളങ്ങര,ഇബ്രാഹിം പീറ്റക്കാണ്ടി,എൻ. പി.ഹേമലത, നാരായണൻ കിടാവ്,അനിൽ ചിറക്കപറമ്പത്ത്, ബീരാൻ കോയ, അരുൺ നമ്പിയാട്ടിൽ സംസാരിച്ചു.

Comments are closed.