1470-490

കൊടകര ഷഷ്ഠി പന്തൽ സ്വിച്ച് ഓൺ കർമ്മം നടത്തി

രവി മേലൂർ

ചാലക്കുടി :കൊടകര ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് കൊടകര വിവിധ സെറ്റുകളുടെ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂനിലാർക്കാവ് ക്ഷേത്രാങ്കണത്തിൽ ദീപാലങ്കാര പന്തൽ തെളിയിച്ചു. കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് വി നന്ദകുമാർ സ്വിച്ച് ഓൺ ചെയ്തു. കൊടകര പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ആർ പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് മുഖ്യ അതിഥിയായിരുന്നു. ദേവ സ്വംപ്രസിഡണ്ട് ഡി.നിർമ്മൽ , കൊടകര പോലീസ് എസ്.എച്ച്.ഒ.ജയേഷ് ബാലൻ ആർ.വി.രവി , വാർഡ് മെമ്പർ പ്രനില ഗിരീശൻ . എൻ.വി. ബിജു, ടി.ജി. അജോ എൻ. പി.ദിനേഷ് , പ്രഭൻ മുണ്ടയ്ക്കൽ. ടി.എൻ. ബിജു.. പി.കെ. ജയേഷ്എന്നിവർ സംസാരിച്ചു. കോർഡിനേഷൻ കമ്മറ്റി ചെയർമാൻ ഐ കെ.കൃഷ്ണകുമാർ , സ്വാഗതവും.. പന്തൽ കമ്മറ്റി കൺവീനർ രാജൻബാബു നന്ദിയും രേഖപ്പെടുത്തി.

Comments are closed.