1470-490

ഇംഗ്ലീഷ് ലിറ്റററി ഡെ. ആഘോഷിച്ചു.

 തലശ്ശേരി :ഇന്ത്യന്‍ ഭരണഘടനാ ദിനമായ 26 മുബാറക് വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ലിറ്റററി ഡെ ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ  ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകമായ ഹോംലെറ്റിന്റെ ഏതാനും രംഗങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ കുട്ടികള്‍ ഡോവര്‍ ബീച്ച്, പ്രൈഡ് ആന്റ് പ്രജുഡസ് എന്ന ഭാഗങ്ങളില്‍  നിന്നുള്ള കഥാപാത്രങ്ങളും ഏതാനും മോഡലുകളും പ്രദര്‍ശിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ മസ്‌റിന്‍, സീന, ശിശിര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. പ്രിന്‍സിപ്പള്‍ മീന കുമാരി സ്വാഗതവും വൈസ് പ്രിന്‍സിപ്പള്‍ നൂറ നാസര്‍ നന്ദിയും പറഞ്ഞു.

Comments are closed.