1470-490

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ്സജീവമാകുന്നു

രവി മേലൂർ

ചാലക്കുടി, താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് അഞ്ചു നിലകളായി ആസൂത്രണം ചെയ്തിരിയ്ക്കുന്ന ട്രോമ കെയർ യൂണിറ്റിന്റെ രണ്ട് നിലകളുടെ  കെട്ടിട നിർമ്മാണം പൂർത്തിയായതായും മൂന്നാം നിലയും സ്ട്രകച്ചറൽ നിർമ്മാണം പൂർത്തിയായതായും  സനീഷ്‌കുമാർ ജോസഫ്  എം എൽ എ അറിയിച്ചു.  
ട്രോമ കെയർ ,യൂണിറ്റ് പ്രവർത്തനക്ഷമമാക്കുവാൻ ആവശ്യമായ ജീവനക്കാരെ നിയമിയ്ക്കുവാനുള്ള വകുപ്പുതല   നടപടികൾ ആരംഭിയ്ക്കുവാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം  നൽകി. ട്രോമ കെയർ യൂണിറ്റ് കെട്ടിട നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുവാൻ ചേർന്ന അവലോകനയോഗത്തിലാണ് നിർദേശം നൽകിയത്.
ആശുപത്രിയിലെ   വെന്റിലേറ്റർ യൂണിറ്റുകൾ   പ്രവർത്തിപ്പിയ്ക്കുന്നതിന് ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നും  നിലവിൽ കെട്ടിട നിർമ്മാണത്തിനായി   അനുവദിച്ച  4 .10  കോടി രൂപയുടെ   നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ   തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിയ്ക്കുവാനും. എം എൽ എ നിർദേശം  നൽകി.
ഗ്രൗണ്ട്  ഫ്ലോറിൽ പൂർത്തിയാക്കുവാനുള്ള  മിനുക്കു പണികൾ  എത്രയും വേഗം പൂർത്തിയാക്കുമെന്നും. ഒന്നാം  നിലയിലെ  ഓപ്പറേഷൻ  തിയ്യറ്ററിനാവശ്യമായ  സാങ്കേതിക  സംവിധാനങ്ങൾ  ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിയ്ക്കുവാനും  തീരുമാനിച്ചു.
നിർദിഷ്ട ട്രോമ കെയർ  യൂണിറ്റ് കെട്ടിടത്തിൽ   കൂടുതൽ കിടക്കകളോടുകൂടിയ  ഡയാലിസിസ് യൂണിറ്റ് സ്ഥാപിയ്ക്കുവാൻ ആവശ്യമായ ആർക്കിടെക്കച്ചറൽ ഡ്രോയിങ് പുതുക്കി ലഭിയ്ക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിയ്ക്കുകയാണെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ഡെപ്യൂട്ടി  ഡി എം ഒ  ഡോ. സതീഷ് കെ എൻ , പൊതുമരാമത്ത് വകുപ്പ് നോഡൽ ഓഫീസർ  റീനു ചാക്കോ , ആശുപത്രി സൂപ്രണ്ട് ഡോ എൻ  ഷീജ, കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ ഡോളി ജോസഫ് തുടങ്ങിയവർ  യോഗത്തിൽ  പങ്കെടുത്തു.

Comments are closed.