1470-490

മേലൂരിലേയ്ക്കുള്ള യാത്ര വലിയ ദുർഘടം !

രവി മേലൂർ

ചാലക്കുടി, മുരിങ്ങൂർ – മേലൂർ – പൂലാനി – കുന്നപ്പിള്ളി – അടിച്ചിലി മേഖലയിലേയ്ക്കുള്ള യാത്ര മേലൂരിലെ ജനങ്ങളെയാകെ ദുരിതത്തിൽ ആക്കിയിരിക്കയാണ് ! മുരിങ്ങൂരിൽ നിന്നും – മേലൂരിൽ നിന്നും ഓട്ടോ റിക്ഷയിലോ, ടൂ വീലറുകളിലോ,യാത്ര ചെയ്താൽ വീട്ടിൽ എത്തുമ്പോഴേയ്ക്കും, ക്ഷീണിച്ച് അവശരായിക്കാണും ! കഴിഞ്ഞ രണ്ടു കൊല്ലമായി മേലൂരിലേയ്ക്കുള്ള ഈ ദുരിതയാത്ര തുടങ്ങിയിട്ട് ! മലയോര പാതയുടെ വികസനം എന്ന പേരിൽ , മേലൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ഒന്നടങ്കം ഈ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കയാണ് , റോഡുകൾ പൊട്ടിപൊളിഞ്ഞും, റോഡ് ക്രോസ് ചെയ്ത് വാട്ടർ അതോറിറ്റി കുഴിച്ചു കൊണ്ടിരിക്കുന്ന കുഴികൾ , തോന്നിയപ്പോലെ കീറിയിടുകയും, തോന്നിയപ്പോലെ മൂടുകയും ചെയ്യുന്ന കാരണം, ഈ വഴി, യാത്ര ചെയ്താൽ ! ഒന്ന് ആടി , തട്ടി, തലോടാതെ, ഏത് വാഹനത്തിലായാലും യാത്ര ചെയ്യാൻ പറ്റില്ല ! ഓട്ടോ റിക്ഷകൾ പലതും , ഈ വഴി പോകുന്നില്ല എന്ന് പറയുന്ന സ്ഥിതിയിൽ എത്തിക്കഴിഞ്ഞു , കാരണം ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ, സ്പെയർ പാർട്സുകൾ എന്നിവയുടെ വില വർദ്ധനവിൽ , ഈ വഴിയിലൂടെ യാത്രക്കാരെ കൊണ്ടുപോയാൽ , ഇപ്പോൾ കിട്ടുന്ന കൂലി മതിയാകാത വരും ,എന്നാണ് അവർ പറയുന്നത് ! ഇനി പ്രായമായ യാത്രക്കാർ ബസ്സിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, നട്ടെല്ലിന് അടി പറ്റാതെ ബസ്സിൽ യാത്ര ചെയ്യാൻ പറ്റില്ല ! അത്യാസന്ന നിലയിൽ ഒരു രോഗിയെ ആംമ്പൂലൻസിൽ കൊണ്ടുപോവുകയാണെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ ഒരു പിടിയിമില്ല ! കാരണം ! സ്പീഡിൽ പോകാൻ കഴിയില്ല ! പോയാലോ, രോഗി സ്ട്രക്ച്ചറിൽ നിന്നും തെറിച്ചു പോകും , എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ! പതുക്കെ പോയാലോ, രോഗിയെ പ്രതീക്ഷിച്ച പോലെ യഥാസ്ഥാനത്ത് കൊണ്ടെത്തിക്കാൻ കഴിയുകയുമില്ല, ദയവുണ്ടായി ഈ കുഴിയെടുക്കുന്നവരും , റോഡ് പണി നടത്തുന്നവരും അത്യാവശ്യം യാത്ര ചെയ്യാൻ പറ്റുന്ന തരത്തിൽ താൽക്കാലികമായി , നന്നാക്കി തന്നാൽ കൊള്ളാമായിരുന്നു ! അല്ലാതെ എത്ര നാൾ ഇനിയും കാത്തിരിക്കണം , ഈ മേലൂരിലെ ജനങ്ങൾ സുഖയാത്രയ്ക്കു വേണ്ടി ! പെട്ടെന്ന് പണി തീരില്ല എന്നാണ് കേട്ടുകേൾവി ! രണ്ടു വർഷമായിട്ടും റോഡു പണി ഒന്നുമായില്ല ! പിന്നെ ! അടുത്ത് പണി നടക്കുന്ന ലക്ഷണം ഒന്നും കാണാനുമില്ല ! ഇതെന്തൊരവസ്ഥ ! ദുർഘടം തന്നെ മേലൂർ നിവാസികളുടെ ഈ യാത്ര ! അനുഭവിക്കുക തന്നെ ! അല്ലാതെന്തു പറയാൻ! കാട്ടിലെ മരം ! തേവരുടെ ആന ! വലിയടാ , വലി ! എന്ന ആ പഴഞ്ചൊല്ല് എത്ര ശരി ,എന്ന ഒരു തോന്നൽ !കഷ്ടം ! മഹാ കഷ്ടം ! ആരെങ്കിലും കാണുമോ ഇതൊന്ന് ശരിയാക്കി തരാൻ ! ഉണ്ടാകുമെന്ന വിശ്വാസത്തോടെ മേലൂരിലെ ജനങ്ങൾ !

Comments are closed.