1470-490

ബി.എം.എസ്. പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 2  സി പി എം പ്രവർത്തകരെ ന്യൂമാഹി പൊലീസ്  അറസ്റ്റു ചെയ്തു

തലശ്ശേരി:  ന്യ മാഹിയിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ബി.എം.എസ്. പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 2  സി പി എം പ്രവർത്തകരെ ന്യൂമാഹി പൊലീസ്  അറസ്റ്റു ചെയ്തു. പാനൂർ മുത്താറിപ്പീടികയിലെ കല്ലുവച്ച പറമ്പത്ത് ചിക്കു എന്ന സുബിൻ (32), ചമ്പാട് അരയാക്കൂലിലെ കുനിയിൽ ചില്ലു എന്ന  സുഹാസ് (34) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും തലശ്ശേരി കോടതി റിമാൻ്റ് ചെയ്തു.വടക്കുമ്പാട് കൂളി ബസാറിലെ ടൂറിസ്റ്റ് ഡ്രൈവർ അമ്പാടിയെന്ന് വിളിക്കുന്ന അശ്വന്തിനെ (28)യാണ് നവമ്പർ 20 ന് പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പിടിയിലായവരും അറസ്റ്റിലാവാൻ ബാക്കിയുള്ളവരും സി പി എം പ്രവർത്തകരാണെങ്കിലും  രാഷ്ട്രീയ കാരണത്താലല്ല കൊലപാതക ശ്രമമെന്ന് പൊലീസ് പറഞ്ഞു. പി ആർ എം ട്രാവൽസിൻ്റെ ഡ്രൈവറായ അശ്വന്ത് ഇടയിൽ പീടികയിൽ ബസ് നിർത്തിയിട്ട ശേഷമാണ് ആക്രമിക്കപ്പെട്ടത്. അപവാദം പ്രചരിപ്പിച്ചുവെന്ന കാരണത്താലാണ് വിളിച്ചു വരുത്തി വെട്ടിപരിക്കേൽപ്പിച്ചതത്രെ. ഇരുകാലുകൾക്കും ,കൈക്കും, നെഞ്ചത്തും മറ്റും ഗുരുതരമായ പരിക്കേറ്റ അശ്വന്ത് . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കേസിൽ 2 പ്രതികളെ കൂടി പിടികൂടാനുണ്ട്.

Comments are closed.