ഒമിനി വാൻ കത്തി നശിച്ചു

തൃശൂര്‍ : അരിപാലത്ത് നിർത്തി ഇട്ടിരുന്ന ഒമിനി വാൻ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അരിപാലം ഹെൽത്ത് സെന്ററിന് സമീപം കർട്ടൻ കടയിൽ ഉപയോഗിച്ചിരുന്ന വാഹനമാണ് കത്തി നശിച്ചത്. കടയ്ക്ക് സമീപം നിർത്തി ഇട്ടിരുന്ന വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. വാഹനത്തിന് സമീപത്ത് നിന്ന് ഇന്ധനത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു.
Comments are closed.