1470-490

മുരിങ്ങൂർ – ഏഴാറ്റുമുഖം മലയോര വികസന പതാ നിർമ്മാണത്തിനിടയിൽ ചെസ്സ് മത്സരം !

രവി മേലൂർ

മുരിങ്ങൂർ – ഏഴാറ്റുമുഖം മലയോര വികസന പാതയുടെ റോഡ് പണികളിൽ, മേലൂർ ഗ്രാമ പഞ്ചായത്തും, MLA യും , കോൺട്രാക്ടറും, റോഡ് വികസന ഉദ്യോഗസ്ഥരും തമ്മിൽ ചെസ്സ് കളിക്കുന്നു ! ജനങ്ങളെ വിഡ്ഡികളാക്കി കളിക്കുന്ന ഈ ചെസ്സ് കളിയിൽ രാഷ്ട്രീയക്കാരെല്ലാം റഫറികൾ, പഞ്ചായത്ത് വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിന്നും BJP യുടെ പ്രതിനിധികൾ പ്രതിഷേധവുമായി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ! കോൺഗ്രസ് പ്രതിനിധികൾ മൗനം !എങ്കിലും കോൺഗ്രസ്സ് പ്രതിനിധി NC തോമസ്സ് പ്രതികരിക്കുകയുമുണ്ടായി ! ഇതെല്ലാം കണ്ട് ജനങ്ങൾ ഞെട്ടലോടെ ! പുറമ്പോക്ക് ഭൂമി കൃത്യമായി അളന്ന് ഏറ്റെടുക്കുന്നതിൽ ഉള്ള ചെസ്സ് കളിയാണ് ! ഈ കൂട്ടർ കാണിക്കുന്നത് ! മുരിങ്ങൂരിൽ നിന്നും ഏഴാറ്റുമുഖം വരെ യുള്ള പാലങ്ങൾ പലതും ഇത് വരെ പണി തീർന്നിട്ടില്ല ! മുരിങ്ങൂരിലെ പാല തുഴി പാലത്തിന്റെ മേലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ കയറുന്ന ഭാഗത്തെ പാലത്തിന്റെ തൂൺ അപകടത്തിലാണ് എന്നത് അറിഞ്ഞിട്ടും !അതിനെ ബലപ്പെടുത്തുന്നതിനു വേണ്ട ഒരു പണിയും ഇത് വരെ നടത്താതെയാണ് ഇവർ നാട്ടുകാരെ പറ്റിക്കുന്നത് ! മുരിങ്ങൂരിൽ നിന്നും,മേലൂരിന്റെ പ്രവേശന കവാട മായ,പാലതുഴി പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ് ഇതിനൊരു പരിഹാരം കാണാൻ സാധിക്കുമോ ! ചെസ്സ് കളിക്കാരെ ! ഈ കളിയിൽ ആര് ജയിക്കും ! കാത്തിരിക്കാം ! പ്രതീക്ഷയോടെ പാവം ജനങ്ങൾ !

Comments are closed.