1470-490

ട്രെയിനിൽ കടത്തിയ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

തൃശ്ശൂർ :റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ, ചെന്നൈ – തിരുവനന്തപുരം മെയിലിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫു൦ തൃശ്ശൂർ എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിൽ, നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്.ചെന്നൈയിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരു൦. വിശാഖപ്പട്ടണത്ത് നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിവായിട്ടുള്ളത്. പിടി കൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, തൃശ്ശൂർ ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാർ, തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻറി നാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആർപിഎഫ് എസ്ഐ എ.പി ദീപക്, എഎസ്ഐമാരായ സജു.കെ, ജി.പ്രദീപ്, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർമാരായ എം.എം.മനോജ്കുമാർ, രഘുനാഥ്.വി, ആർപിഎഫ് ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ ടി.ഡി.വിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽപ്രസാദ്, ഹരീഷ്, രഞ്ജിത്ത്, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Comments are closed.