1470-490

ചാലക്കുടി പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ അപകടങ്ങൾ പതിവായിരിക്കുന്നു മുൻസിപ്പൽ അധികൃതരൊ , പോലീസോ, RTO തിരിഞ്ഞു നോക്കുന്നില്ല

രവി മേലൂർ

ചാലക്കുടി :പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ അപകടങ്ങൾ പതിവായിരിക്കുന്നു മുൻസിപ്പൽ അധികൃതരൊ , പോലീസോ, RTO തിരിഞ്ഞു നോക്കുന്നില്ല ജില്ല ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു ചാലക്കുടി മേഖലകമ്മറ്റി ചാലക്കുടി സൗത്തിലെ പ്രൈവറ്റ് ബസ്സ് , സ്റ്റാൻഡിന്റെ അവസ്ഥ വളരെ ദയനീയമാണ്, ബസ്റ്റാൻഡ് കെട്ടിടത്തിന്റെ പഴക്കം കാരണം ബസ്സ് ,സ്റ്റാൻഡിൽ പിടിച്ചിട്ട് കഴിഞ്ഞാൽ ! അതിന്റെ മുകളിൽ നിന്നും വാർക്ക പൊളിഞ്ഞുവീണ് പല പ്രൈവറ്റ് ബസ്സുകളുടെയും മുൻവശത്തെ ക്ലാസുകൾ പൊട്ടിയിട്ടുണ്ട്പലപ്രാവശ്യം മുൻസിപ്പൽ ചെയർമാനും ബന്ധപ്പെട്ട അധികാരികൾക്കും ,പല കുറി പരാതി കൊടുത്തിട്ടും, പല മാധ്യമങ്ങളും , മാറിമാറി റിപ്പോർട്ട് ചെയ്തിട്ടും, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല !ഇന്നും പതിവു പോലെ തന്നെ രാവിലെ ഒരു വിദ്യാർത്ഥിയുടെ തലയിലേക്ക് വാർക്കയുടെ കഷ്ണങ്ങൾ പൊളിഞ്ഞുവീണെങ്കിലും, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സുകൾ പുറത്തേക്ക് പോകുന്ന വഴിയിൽ കാന സ്ലാവിട്ട് നിറച്ചിരിക്കുകയാണ് ആ സ്ലാബിന്റെ മുകളിലെ എല്ലാ കമ്പികളും പുറത്തേക്ക് തള്ളി നിൽക്കുകയാണ് പല ബസ്സുകളുടെയും ടയറുകൾ ഇതിലെ കമ്പി കുത്തി കയറി പൊളിഞ്ഞു പോയിട്ടുണ്ട്, ഒരു ഉദ്യോഗസ്ഥ ഇന്ന് വൈകുന്നേരം ബസ്സിറങ്ങി, റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകുമ്പോൾ പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പി തട്ടി വീണ് നെറ്റി പൊട്ടി! ഓടി കൂടിയവർ തൊട്ടടുത്ത മെഡിക്കൽസ്റ്റോറിൽ കൊണ്ടുപോയി ഫസ്റ്റ് എയ്ഡ് ചെയ്തു വിടുകയാണ് ഉണ്ടായത്, അടിയന്തരമായി കമ്പികൾ പുറത്തു കാണുന്ന സ്ലാബ് മാറ്റി പുതിയ സ്ലാബുകൾ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കാത്ത പക്ഷം പ്രൈവറ്റ് ബസ്സ് മേഖലയിലെ തൊഴിലാളികളും ഉടമകളും ,പ്രൈവറ്റ് ബസ്സുകളുടെ ഓട്ടം ബസ്റ്റാൻഡിൽ നിർത്തിവെച്ച്, സമരപരിപാടികൾ ആലോചിക്കേണ്ടി വരും എന്നും ബന്ധപ്പെട്ട അധികാരികൾക്ക് മുന്നറിയിപ്പ് നൽകുകയാണ്, ഡിസ്ട്രിക്ട് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ സി ഐ ടി യു, മേഖല സെക്രട്ടറി ജി. രാധാകൃഷ്ണൻ ഇതിനെതിരെ പ്രതികരിക്കുകയും, വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തു ! ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ സമര മുറകളുമായി മുന്നോട്ട് പോകും എന്നാണ് തൊഴിലാളികളും , സംഘടനകളും, അറിയിച്ചത് !

Comments are closed.