1470-490

അയ്യലത്ത് സ്കൂളിൽ മേളത്തിളക്കം

ചിറക്കര : ചിറക്കര ഗവ: അയ്യലത്ത് യു.പി.സ്കൂളിൽ  സബ് ജില്ലാതല ശാസ്ത്ര-കായിക-കലാമേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ അനുമോദിച്ചു.. പി ടി എ യും എസ്.എം.സി യും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിജയികൾക്ക് മെമന്റോയും പ്രശസ്തി പത്രവും വിതരണം ചെയ്തു. മദർ പി ടി എ പ്രസിഡൻ്റ, പി.ഒ. ആയിഷ അധ്യക്ഷത വഹിച്ചു . ഹാരി പി.ജെ (റിട്ട. ഹെഡ് മാസ്റ്റർ) ഉദ്ഘാടനം ചെയ്തു. എസ്.എം.സി. മെമ്പർ വി എം ഹാഷിം, പി.ടി.എ വൈസ് പ്രസിഡന്റ് ശ ലതിക , മെഹബൂബ് , ഫിറോസ്, മെഹർബാൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക . മർസലീന സ്റ്റീഫൻ സ്വാഗതവും ലത്തീഫ് മനോളി നന്ദിയും പറഞ്ഞു..

Comments are closed.