1470-490

ലഹരിക്കെതിരെ കായിക ലഹരി

തലശേരി: കേരള സർക്കാരിൻ്റെ രണ്ടാംഘട്ട ലഹരിക്കെതിരെയുള്ള ‘ രണ്ടുകോടി ഗോൾകാമ്പയിനിൻ്റെ ഭാഗമായി തലശ്ശേരി മദ്രസ അൻവാരിയ എൽ പി സ്കൂളിൽ  ഗോളടിക്കാം ലഹരിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. പ്രശസ്ത കായിക താരം എം.പി നിസാമുദ്ദീൻ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് നിസാർ പടിപ്പുരക്കൽ അദ്ധ്യക്ഷതവഹിച്ചു.മട്ടാമ്പ്രം വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, ഒ.വി റഫീഖ്, അഫ്സൽ സി. ടി. കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗജത്ത് ടീച്ചർ സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ  രക്ഷിതാക്കളും ഗോളടിച്ചു കൊണ്ട്  ലഹരിക്കെതിരെയുള്ള കാമ്പയിനിൽ  പങ്കാളികളായി.

Comments are closed.