1470-490

കാത്തുവെക്കാം സൗഹൃദ കേരളം : ഐ എസ് എം സന്ദേശ പ്രചാരണം

ഫോട്ടോ:വൈരങ്കോട് ഭഗവതി ക്ഷേത്ര മേൽശാന്തി കെ.ബ്രഹ്മദത്തൻനമ്പൂതിരിപ്പാടിന് ഐ എസ് എം ഭാരവാഹികൾ സ്നേഹോപഹാരം കൈമാറുന്നു.

തിരുന്നാവായ: കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തിൽ ഐ എസ് എം സംസ്ഥാന കമ്മറ്റി നവംബർ 27 ന് എറണാംകുളത്ത് സംഘടിപ്പിക്കുന്ന കേരള മൈത്രി സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ സന്ദേശ പ്രചാരണ പരിപാടികൾ നടന്നു. ജില്ലയിലെ വിവിധ മത മേലാധ്യക്ഷൻമാർക്കും പ്രമുഖർക്കും ആരാധനാലയങ്ങൾക്കും സന്ദേശ സ്നേഹോപഹാരങ്ങൾ കൈമാറി. വാഹന പ്രചാരണം, സൗഹൃദ സദസ്സ്, മാനവ മൈത്രി കൂട്ടായ്മ എന്നിവ ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നടന്നു. ഐ എസ് എം സംസ്ഥാന ട്രഷറർ ഷരീഫ് കോട്ടക്കൽ, ഉപാധ്യക്ഷൻ റാഫി അറക്കൽ ജില്ലാ പ്രസിഡന്റ് ഖയ്യും കുറ്റിപ്പുറം, സെക്രട്ടറി ടി.കെ. എൻ. ഹാരിസ്, ട്രഷറർ നിയാസ് രണ്ടത്താണി എന്നിവർ നേതൃത്വം നൽകി.

Comments are closed.