1470-490

നിർധന കുടുംബാഗവും കൊച്ചു കായിക താരവുമായ സുൽത്താന്റെ കൈ നഷ്ടമായ ഖേദകരമായ വാർത്തയാണ് മുസ്ലിം യൂത്ത് ലിഗ് ജില്ലാ പ്രസി: നസീർ നല്ലൂർ

തലശേരി:ഫുട്ബാൾ കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടിയ നിർധന കുടുംബാഗവും കൊച്ചു കായിക താരവുമായ സുൽത്താന്റെ കൈ നഷ്ടമായ ഖേദകരമായ വാർത്തയാണ് മുസ്ലിം യൂത്ത് ലിഗ് ജില്ലാ പ്രസി: നസീർ നല്ലൂർ പറഞ്ഞു.തലശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സുൽത്താൻ എന്ന 17 വയസ്സുകാരന്റെ കൈ മുറിച്ചു മാറ്റിയ ദാരുണമായ സംഭവത്തിന് കാരണക്കാരനായ ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് അദേഹം പറഞ്ഞു പാതിരാ സമയങ്ങൾ വരെ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ആ ജോലിയുടെ സമ്മർദ്ദം ഹോസ്പിറ്റലിൽ വരുന്ന രോഗികളോട് കാണിക്കുകയും, അത് പോലെ എന്തും ചെയ്യാൻ കൈക്കൂലി ആവിശ്യപ്പെടുന്ന ചില ഗവണ്മെന്റ് ഡോക്ടർമാരുടെ സംമ്പത്തിനോടുള്ള ആർത്തിയാണ് ഇത്തരം സംഭവത്തിന് കാരണമാവുന്നത്.മെഡിക്കൽ എത്തിക്സിന് നിരക്കാത്ത രീതിയിൽ പെരമാറുന്ന ഇത്തരക്കാരെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുത്. അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകും. അതോടൊപ്പം സുൽത്താന് നീതി ലഭിക്കും വരെ യൂത്ത് ലീഗ് കൂടെ ഉണ്ടാവും കഴിഞ്ഞ 30 ന് അഡ്മിറ്റായ സുൽത്താനെ ഒപിയിൽ ഉള്ള ഡോക്ടർ ഫോട്ടോ എടുത്ത് അയച്ചു കൊടുത്തപ്പോൾ അത് നോക്കി  ബാന്റേജ് ഇട്ട് കെട്ടാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റലിൽ നിന്ന് ബാന്റേജ് ഇട്ട് കൊടുത്തു.അടുത്ത ദിവസം എക്സറേ നോക്കി മൂന്നാം തീയ്യതി ഓപ്പറേഷൻ നടത്താൻ തീരുമാനം എടുത്തു. എന്നാൽ വേദന സഹിക്കാൻ കഴിയാതെ കുട്ടി കരഞ്ഞപ്പോൾ ഒന്നാം തീയതി ഓപ്പറേഷൻ നടത്തുകയും രണ്ട് എല്ല് പൊട്ടിയ അവന്റെ ഒരു എല്ലിന് മാത്രം സ്റ്റീൽ ഇടുകയും ബാക്കി ഓപ്പൺ ആയി വെക്കുകയുമാണ് ചെയ്തത്. അങ്ങനെ 12 ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ കയ്യിലെ പഴുപ്പ് വർദ്ധിച്ചപ്പോൾ മാത്രമാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത്. അവിടുന്ന് പറ്റിയ പിഴവാണ് ഇതെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്. പഴുപ്പ് കൂടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റുകയാണ് ഉണ്ടായത്. വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടിയുടെ ഭാവിയും തുടർ പഠനവും ചികിത്സയും സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ, ജില്ല സെക്രട്ടറി തസ്ലീം ചേറ്റം കുന്ന്, തലശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ റഷീദ് തലായി, തഫ്ലീം മാണിയാട്ട് , ജംഷീർ മഹ്മൂദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.സുൽത്താന് നീതി ലഭിക്കാൻ  ഏത് അറ്റം വരെയും യൂത്ത് ലീഗ് കൂടെയുണ്ടാവുക തന്നെ ചെയ്യും. ഇനിയൊരാൾക്കും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാൻ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ യൂത്ത് ലീഗ് സമര രംഗത്ത് നിലയുറപ്പിക്കുമെന്ന് നസീർ നല്ലൂർ പറഞ്ഞു

Comments are closed.