1470-490

മുബാറക്ക സ്‌കൂളിന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂം നൽകി

തലശ്ശേരി :കോഴിക്കോട്ടെ പഴയ കാല വ്യാപാരിയും, തലശ്ശേരിയിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ജ്വലിച്ച് നിന്ന വ്യക്തത്വവുമായിരുന്ന ടി. പി. കുട്ട്യാലി ഹാജി സാഹിബിന്റെ സ്മരണ നില നിർത്താൻ മുബാറക്ക സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാർട്ട്‌ ക്ലാസ്സ്‌ റൂം നിർമ്മിച്ച് നൽകി. അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും ആണ് ഇതിന് സഹായം നൽകിയത്. ഇതിന്റെ ഉത്ഘാടനം അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ടി. പി. എം.. അബ്ദുൽ ഗഫൂർ നിർവഹിച്ചു. സ്കൂൾ മാനേജർ സി. ഹാരിസ് ഹാജിയുടെ ആധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, എ. കെ. സക്കരിയ സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ, കുട്ട്യാലി ഹാജി സാഹിബ്‌ സ്‌കൂളിന് ചെയ്ത സേവനങ്ങളെ പ്രകീർത്തിച്ചു.

പ്രൊഫസർ എ. പി. സുബൈർ മുഖ്യ പ്രഭാഷണത്തിൽ തലശ്ശേരിയുടെ സാമൂഹിക ചരിത്രവും, വിദ്യാഭ്യാസ പുരോഗതികളും പ്രതിപാദിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ടി. എം സാജിദ് മാസ്റ്റർ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിന്റെ ആവശ്യകതയെ പറ്റിയും അത് മുൻ കൈ എടുത്തവർക്ക് നന്ദിയും അറിയിച്ചു. മുൻ എം. എൽ. എ. യും, അദ്ദേഹത്തിന്റെ പുത്രനുമായ ടി. പി. എം സാഹിർ, പി. ടി. എ. പ്രസിഡന്റ് ടി. വി. എ. ബഷീർ, മാനേജിങ് കമ്മിറ്റി അംഗം. സി. എ. അബൂബക്കർ, ടി. എം എ. പ്രസിഡന്റ് എ. പി. അഹ്‌മദ്‌, മുഹമ്മദ് റാഫി ഫൌണ്ടേഷൻ മുൻ പ്രസിഡന്റ് ടി. പി. എം. ഹാഷിർ അലി, സാക്കിർ കാത്താണ്ടി എന്നിവർ ആശംസകൾ നേർന്നു. 1959 ൽ മുഹമ്മദ്‌ റാഫി സാഹിബിന്റെ ഗാനമേളയിലൂടെയാണ് മുബാറക്ക സ്കൂളിന്റെ ധന ശേഖരണം നടത്തിയത് എന്ന് ഹാഷിർ അലി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. മാനേജിങ് കമ്മിറ്റി അംഗം തഫ്ലിം മാണിയാട്ട് നന്ദി പറഞ്ഞു. എ. എൻ. പി ഷാഹിദ്, സി. കെ. പി. അനസ്, സ്റ്റാഫ് സെക്രട്ടറി നസീർ നെല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.