1470-490

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാൽനാട്ട് കർമ്മം

കൊടകര:ഷഷ്ഠിയോടനുബന്ധിച്ച് കൊടകരയിലെ 21 സെറ്റുകളുടെ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂനിലാർക്കാവ് ക്ഷേത്ര മൈതാനിയിൽ നിർമ്മിക്കുന്ന ബഹുനില പന്തലിന്റെ കാൽനാട്ട് കർമ്മം കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ നിർവഹിച്ചു. കോർഡിനേഷൻ ചെയർമാൻ ഐ കെ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസം സംരക്ഷണസമതി പ്രസിഡണ്ട് നിർമ്മൽ വിഷ്ട അതിഥിയായിരുന്നു. വാർഡ് മെമ്പർ സിബി സി ഡി ആശംസകൾ അർപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ. പ്രസാദൻ സ്വാഗതവും. ടി.എ. രാജൻബാബു നന്ദിയും രേഖപ്പെടുത്തി. ദേവസ്വം ഭരണ സമതി അംഗം വൽസ കുമാർ ,എൻ.വി. ബിജു . എൻ.പി.ദിനേഷ് , ടി.ജെ. അജോ .പ്രഭൻമുണ്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.

Comments are closed.