1470-490

ലഹരിമാഫിയ സംഘം സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊന്നു


തലശേരി:
ലഹരിമാഫിയസംഘത്തെ ചൊദ്യംചെയ്‌ത സിപിഐ എം അനുഭാവികളെ ആശുപത്രിയിൽ നിന്ന്‌ വിളിച്ചിറക്കി കുത്തിക്കൊന്നു. തലശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണഹൗസിൽ കെ ഖാലിദ് (52) . സഹോദരി ഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീറിനെ (40) എന്നിവരെയാണ്കൊല്ലപ്പടുത്തിയത് ബേബി മെമ്മൊറിയൽ ആശുപത്രിയിലുമാണമരണപ്പെട്ടത്. സുഹൃത്ത്‌ നെട്ടൂർ സാറാസിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ നാലോടെ സഹകരണ ആശുപത്രിക്കടുത്താണ്‌ ആക്രമണം.
 ലഹരി വിൽപനയെ ചൊദ്യംചെയ്‌ത ഷമീറിൻെറ മകൻ ഷബീലിനെ (20) ബുധനാഴ്‌ച ഉച്ചക്ക്‌ നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്‌സൺ മർദിച്ചിരുന്നു.  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ അനുരഞ്ജനത്തിനെന്ന വ്യാജേനയാണ്‌ ലഹരിമാഫിയ സംഘം ഖാലിദ്‌ അടക്കമുള്ളവരെ റോഡിലേക്ക്‌ വിളിച്ചിറക്കിയത്‌. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത്‌ ഖാലിദിന്റെ കഴുത്തിന്‌ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയിലാണ്‌ ഷമീറിനെ കൊഴിക്കോട്‌ എത്തിച്ചത്‌.
  പരേതരായ മുഹമ്മദ്‌ –-നബീസ ദമ്പതികളുടെ മകനാണ്‌ കൊല്ലപ്പെട്ട ഖാലിദ്‌. മത്സ്യതൊഴിലാളിയാണ്‌. ഭാര്യ: സീനത്ത്‌. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ്‌ (പുന്നോൽ). സഹോദരങ്ങൾ: അസ്ലംഗുരുക്കൾ, സഹദ്‌, അക്‌ബർ  (ഇരുവരും ടെയ്‌ലർ), ഫാബിത, ഷംസീന. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ആമുക്കപള്ളി കബറിടത്തിൽ വ്യാഴാഴ്‌ച കബറടക്കും. പരേതരായ ഹംസ–-ആയിഷ ദമ്പതികളുടെ മകനാണ്‌ കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ്‌ ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്‌, റസിയ, ഹയറുന്നീസ.സഹോദരങ്ങൾ: നൗഷാദ്‌, റസിയ, ഹയറുന്നീസ.

Comments are closed.