1470-490

ഓൾ കേരള ഡ്രൈവിംഗ് സ്ക്കൂൾ വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ

ചാലക്കുടി:ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ചാലക്കുടി അരുൺ ഹാളിൽ ജില്ലാതല ഉദ്ഘാടനം യൂണിയൻ സംസ്ഥാന സെക്രട്ടറി സഖാവ് ജി. രാധാകൃഷ്ണൻ ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപകനായ ഷിബ്ജു കാവുങ്കലിന് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് നടന്ന കൺവെൻഷൻ മേഖലാ പ്രസിഡന്റ് k. K. രവി അധ്യക്ഷനായിരുന്നു ഡ്രൈവിംഗ് സ്കൂളുകൾ പുതിയ ആക്രഡിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടൻ ഭീഷണി നേരിടുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കർ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൊടുക്കുന്നതിന്റെ ഭാഗമായി ഒരു ഏക്കറും രണ്ട് ഏക്കർ സ്ഥലവും അതിൽ കയറ്റവും ഇറക്കവും റോഡുകളും സിഗ്നൽ സംവിധാനങ്ങളും അനുബന്ധ വാഹന പാർക്കിംഗ് തുടങ്ങി വാഹനങ്ങളുടെ പാർട്സുകളും മറ്റു സജ്ജീകരണങ്ങളും ട്രെയിനിങ്ങിന് ആവശ്യമായ മുറികളും സ്ഥാപിച്ചാൽ മാത്രമാണ് പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുകയുള്ളൂ എന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കേരളത്തിലെ ട്രാൻസ്പോർട്ട് കമ്മീഷൻ അടക്കമുള്ള ആർടിഒ ഉദ്യോഗസ്ഥന്മാരെ കൊണ്ട് നടപ്പിലാപ്പിക്കുവാൻ കേന്ദ്രം ശ്രമിക്കുകയാണ് കേരളം ഭരിക്കുന്ന സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി വർഗ്ഗ സർക്കാർ കേരളത്തിൽ നടപ്പിലാക്കരുതെന്നും കേരളത്തിലെ സ്ഥലങ്ങളുടെ ദൗർബല്യം കണക്കിലെടുക്കണമെന്നും നിരന്തരം ഓർമ്മപ്പെടുത്തിയ വരികയാണെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി സഖാവ് ജി. രാധാകൃഷ്ണൻ വിശദീകരിക്കുകയുണ്ടായി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽവർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സിഐടി യു വിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൊഴിലാളി കവചം തീർക്കുന്നു നവംബർ 23 വൈകുന്നേരം നാല് 45 ന് ലഹരി വിരുദ്ധ സംഗമവും , മനുഷ്യ ചങ്ങലയും തീർക്കുന്നു , സംസ്ഥാനത്താകെ നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തിൽ ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു യോഗത്തെ അഭിവാദ്യം ചെയ്തു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം കെ വാസു , ജില്ലാ നേതാക്കളായ സോമപാലൻ .പിബി. സുമി,ഷിബ്ജു കാവുങ്ങൽ, എന്നിവർ സംസാരിച്ചു അനിൽ സി എസ്. സ്വാഗതവും വേണുഗോപാലൻ എം വി . നന്ദിയും രേഖപ്പെടുത്തി

Comments are closed.