1470-490

സ്കൂൾ കായികമേള സമാപിച്ചു:

എsപ്പാൾ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ( സി ബി എസ് ഇ ) സ്കൂൾ കായിക മേള സമാപിച്ചു.

മാനേജർ മജീദ് ഐഡിയൽ പതാക ഉയർത്തിയതോടെ തുടക്കമായ കായിക മേള ഐഡിയൻ മുൻ അത്ലറ്റിക് താരവും സ്പെഷൽ പോലീസ് ഓഫീസറുമായ എൻ വി സഹദ് ഉദ്ഘാടനം ചെയ്തു. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ നടന്ന മാർച്ച് ഫാസ്റ്റിൽ ഫഹദ് സല്യൂട്ട് സ്വീകരിച്ചു.

രണ്ട് ദിവസങ്ങളിലായി ഐഡിയൽ കാമ്പസിൽ വെച്ച് നടന്ന കായിക മേളയിൽ എമറാൾഡ്, റൂബി, സഫയർ ,ഡയമണ്ട് എന്നീ നാലു ഗ്രൂപ്പുകളിലായി ആയിരത്തി ഇരുന്നൂറോളം കുട്ടികൾ എഴുപത്തി രണ്ടോളം ഇനങ്ങളിൽ മത്സരിച്ചു.

പതിമൂന്ന് വ്യക്തിഗത ചാമ്പ്യൻമാർക്ക് പുറമെ സഫയർ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഡയമണ്ട് ഗ്രൂപ്പ് രണ്ടാംസ്ഥാനവും റൂബി ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മാനേജർ മജീദ് ഐഡിയൽ ട്രോഫികൾ സമ്മാനിച്ചു

സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ , കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, നദീഷ് ചാക്കോ,തസ്നി ഷരീഫ്, അജിത് ,വി മൊയ്തു എന്നിവർ പ്രസംഗിച്ചു,

Comments are closed.