1470-490

റേഡിയോ റിപ്പയറിംഗിൽ അൻപത് വർഷം പിന്നിട്ട് മുഹമ്മത് ഷാ

കൃഷ്ണൻ എരഞ്ഞിക്കൽ

മലപ്പുറം:എടവണ്ണപ്പാറയിലെ കുട്ടിസ് റേഡിയോ റിപ്പയറിംഗ് സെൻറർ റേഡിയോയെ സ്നേഹിക്കുന്ന ആരാധകർക്ക് സുപരിചിതമാണ്,1972 ലാണ് കുട്ടിസ്റേഡിയോസ് റിപ്പയറിംഗ് സെൻ്റർ ഉടമ ചീക്കോട് സ്വദേശി മുഹമ്മദ് ഷാ റേഡിയോ റിപ്പയറിംഗ്‌ രംഗത്തേക്ക് തുടക്കം കുറിക്കുന്നത് വാൾവ് റോഡിയോയും പിന്നീട് ട്രാൻസിസ്റ്റർ റോഡിയോയും ഉൾപ്പെടെ റിപ്പയറിംഗിനായി എത്തുമായിരുന്നു.മർഫി, പാനാസോണിക്, സോണി, പിലിപ്പ്സ് തുടങ്ങിയ ട്രാൻസിസ്റ്റർറോഡിയോകളുടെ ആധിപത്യത്തോടെ റിപ്പയറിംഗിനായി ആളുകൾ തെരഞ്ഞ് എത്തുകയായിരുന്നു ടേപ്പ് റിക്കോർഡർ, അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ റിപ്പയർ ചെയ്യുന്നതിലെ പരിചയസമ്പന്നതയാണ് കുട്ടീസ് റേഡിയോ സെൻ്റർ സുപരിചിതമാക്കിയത്.അമ്പത് വർഷത്തെ ഈ മേഖലയിലെ പരിചയസമ്പത്തുമായി എഴുപ്പത്തൊന്ന് വയസുള്ള മുഹമ്മദ് ഷാ ഇപ്പോഴും കൃത്യതയോടെ റേഡിയോയും ടേപ്പ് റിക്കോർഡർ ഉൾപ്പെടെ റിപ്പയർ ചെയ്ത് നൽകുന്നതാണ് വിശ്വാസ്യത നിലനിർത്തുന്നത്മുൻപ്റേഡിയോ ഉപയോഗിക്കാനും റിപ്പയറിംഗിനും ലൈസൻസ് നിർബന്ധമായിരുന്നു അന്ന് ലൈസൻസ് എടുക്കാനായി പേര് ചേർത്തപ്പോൾ കുട്ടീസ് റേഡിയോ എന്ന് ചേർത്തതാണ്. പത്ത് മക്കളിൽ നാല് പേർ ആൺമക്കളാണ്.മക്കളിൽ ചിലർ ഈ രംഗത്തേക്ക് തുടക്കത്തിൽ വന്നിരുന്നെങ്കിലും പിന്നീട് മറ്റു തൊഴിൽ മേഖല തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് മുഹമ്മത് ഷാ പറഞ്ഞു ‘ക്ഷമയും സമർപ്പണവും ഏറെ വരുന്ന റേഡിയോ റിപ്പയറിംഗ് മേഖല ഇന്ന് അന്യം നിന്ന് പോയി കൊണ്ടിരിക്കയാണെന്ന് മുഹമ്മദ് ഷാ പറഞ്ഞു .പഴയ റേഡിയോയുടെ പാട് സുകൾ പലതും ലഭ്യമാകാത്തതു കാരണം പഴക്കമുള്ള റേഡിയോകൾ ഒഴിവാക്കേണ്ട അവസ്ഥയിലാണ്.ആധുനിക ഇലക്ടോണിക് ഉപകരണങ്ങൾ രംഗം കീഴടക്കിയെങ്കിലും റേഡിയോ ഇന്നും പഴമ നിലനിർത്തി കൊണ്ട് തുടരുന്നു.

Comments are closed.