1470-490

ആധുനിക കവിതയ്ക്ക് പുതിയ ആസ്വാദന സംസ്കാരം അനിവാ ര്യം -പ്രൊഫ.ചിത്രഭാനു

വേലായുധൻ പി മൂന്നിയൂർ

അക്ഷരകളരി സാംസ് കാരിക കേന്ദ്രം സംഘടിപ്പിച്ച ശ്രീധരൻ ചെറുവണ്ണൂരിന്റെ കരിമ്പൻ എന്ന കവിതാസമാ ഹാരസംവാദം -പ്രൊഫ.ചിത്രഭാനു. ഉദ്‌ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം : മലയാളത്തിലെ ആധുനികകവിതക്കും എഴുത്തി നും പുതിയ ആസ്വാദന സംസ് കാരം അനിവാര്യമാണെന്ന് പ്രൊ ഫസർ ചിത്രഭാനു .അക്ഷരകളരി സാംസ്കാരിക കേന്ദ്രം സംഘ ടിപ്പിച്ച കവി ശ്രീധരൻചെറുവണ്ണൂ രിന്റെ കരിമ്പൻ എന്ന കവിതാസ മാഹാരത്തെക്കുറിച്ചുള്ള സംവാദം ഉദ്‌ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലും സാഹിത്യത്തിലും ചെയ്യാൻ പറ്റുന്ന പ്രധാനകാര്യം ഉപദേശിക്കുകയെന്നതല്ല ഒരു സു ഹൃത്തിനെപോലെ സഞ്ചരിച്ച് വീഴ് ചകളെ ചൂണ്ടിക്കാണിച്ച് സൗഹൃദ ലോകത്തേക്ക് കൊണ്ടുപോകു കയാണ് വേണ്ടത്.എഴുത്തുകാരൻ അവന്റെ സൃഷ്‌ടി പുറത്തിറക്കി കഴിഞ്ഞാൽ അത് ലോകത്തിന്റെ പൊതുസ്വത്താണ് .എഴുത്തുകാരനുപോലും താൻ എഴുതിയ കാര്യ ങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല. ഇടയിൽ കയറി വായനക്കാരനെ തടസ പ്പെടുത്താൻ ആർക്കും അവകാ ശവുമില്ല. ഓരോരുത്തരുടെയും ആസ്വാദന മേഖലകൾ വ്യത്യസ് തമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. ചടങ്ങിൽ നോവലിസ്റ്റ് ചന്ദ്രലേഖയെ ആദരിച്ചു. പ്രൊഫ. യു.പി. ജയപ്രകാശ് മുഖ്യാഥിതി യായി. സി.എം.കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബാബുരാജ് പൊക്കടവത്ത്, വാർഡ് മെമ്പർ കെ.വി.അജയ്‌ലാൽ, ടി.പി. വിജയൻ, ബാബുപള്ളിക്കര, ഡോ.വി.പി.ശശിധരൻ,നീലകണ്ഠൻ മാസ്റ്റർ,സുഷമ കണിയാട്ടിൽ, വിജിഷവിജയൻ,ഇ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ശ്രീധരൻ ചെറുവണ്ണൂർ ,ചന്ദ്രലേഖ ടീച്ചർ എന്നിവർ മറുപടിപ്രസംഗം നടത്തി.

Comments are closed.